ഈ ഭൂമിയിൽ എനിക്കായി വിധിച്ച
കാഴ്ചയില്ലാത്ത ജന്മം ....
എങ്ങോ പോയി മറഞ്ഞപോലെ
എൻ കാഴ്ചയും പറന്നുപോയി
ഇരുട്ടിൻ്റെ കുടിയിൽ എനിക്കായൊരു
ഇടവും ഉറപ്പിച്ചു
സ്പർശമാണ് എനിക്കിന്ന് കാഴ്ച
കാഴ്ചയാണ് എനിക്കിന്ന് സ്പർശം
എൻ ഹൃദയത്തിലും ഒരു കഥനം വിത്തിട്ടു.
എൻ സ്പർശം കിനാവികുമ്പോൾ
ഈ ഭൂമിയിൽ എനിക്കായി വിധിച്ച
കാഴ്ചയില്ലാത്ത ജന്മം ....