ജി.യു. പി. എസ് ചെർപ്പുളശ്ശേരി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി



                                         എല്ലാവരും ഇന്ന് കോവിഡ് 19 എന്ന് മഹാമാരിയുടെ ഭീതിയിലാണ്.2019 ഡിസംബർ അവസാനം ചൈനയിലെ വുഹാനിൽ പൊട്ടി പുറപെട്ട കോവിഡ് 19 എന്ന് വൈറസ് ലോകമെങ്ങു വ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭീതിയിലാണ് നാം. ലോകാരോഗ്യ സംഘടനയാണ് ഇതിനെ കോവിഡ് 19 എന്ന് പേര് നൽക്കിയത്.ഗൾഫ് രാജ്യങ്ങൾളിൽ നിന്നും ഇന്ന് വൈറസിന്റെ വ്യാപനം ശക്തമായിരിക്കുന്നു. ചൈനയിൽ രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞുവെങ്കിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ വ്യാപനം ശക്തിപ്പെടുന്നു.ഈ സാഹചര്യത്തിൽ ലോകാരോഗ്യസംഘടന ലോക്ക് ഡൗൺ പോലെയുള്ള അതീവജാഗ്രത നിർദേശങ്ങൾ പ്രഖ്യാപിക്കുന്നു. ഇന്ത്യയിലാദ്യമായി കോവിഡ് സ്ഥിരീകരിച്ചത് നമ്മുടെ കേരളത്തിലാണ്. രോഗത്തെക്കുറിച്ച് സൂചന ലഭിച്ചപ്പോൾ തന്നെ ശക്തമായ മുൻകരുതലുകൾ നടത്താൻ ആരോഗ്യവകുപ്പിന് സാധിച്ചു. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 250. ഈ അവസരത്തിൽ കുറച്ച് പത്രവാർത്ത ശ്രദ്ധിക്കാം 21 ദിവസം രാജ്യം മുഴുവൻ ലോക്ക്ഡൗൺ.ഇത് ജീവൻമരണ പോരാട്ടം' പ്രധാനമന്ത്രി. കടുപ്പിച്ച് പോലീസ്.2535 പേർ അറസ്റ്റിൽ.1636 വാഹനങ്ങൾ പിടിച്ചെടുത്തു. പത്രവാർത്ത കേട്ടല്ലോ?ഇതിന് എത്ര ത്രീവ്രതയാണ്.നമുക്ക് ഇതിന്റെ ലക്ഷണങ്ങളെ കുറിച്ച് ചിന്തിക്കാം.ജലദോഷം, ചുമ,ശ്വാസതടസ്സം,പനി, തൊണ്ട വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വിദേശത്തുനിന്നു വന്നവരിൽആണ് കൂടുതൽ രോഗം സ്ഥിരീകരിക്കുന്നത്. സമ്പർക്കത്തിലൂടെ ഈ രോഗം പകരുന്നു. അസുഖ ബാധിതരായുള്ള സമ്പർക്കം ഒഴിവാക്കുക. വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വന്ന ആളുകൾ ഹൗസ് quarantine പോലുള്ള മുൻകരുതലുകൾ സ്വീകരിക്കുക. ഈ രോഗത്തിന് യാതൊരു പ്രതിരോധ കുത്തിവെപ്പോ മരുന്നുകളോ ഇതുവരെ കണ്ടു പിടിച്ചിട്ടില്ല.രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഉള്ള ശ്രവങ്ങളിൽ നിന്നാണ് രോഗം പകരുന്നത്. നാം ഓരോ വ്യക്തിയും ഓരോ മീറ്റർ അകലം പാലിക്കണം. ഇനി കുറച്ചു മുൻകരുതലുകൾ ശ്രദ്ധിക്കാം.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാലകൊണ്ട് മറയ്ക്കണം. രണ്ടാമതായി വ്യക്തിശുചിത്വം പാലിക്കുക, പൊതുഇടങ്ങളിൽ മാസ്ക് ഉപയോഗിക്കുക. മൂന്നാമതായി സോപ്പ് ഉപയോഗിച്ച് കൈ നന്നായി കഴുകുക. വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ പരമാവധി ശ്രദ്ധിക്കുക.ഇത്രയും ശ്രദ്ധിച്ചാൽ തന്നെ നമുക്ക് ഈ വൈറസിനെ തുരത്താം നമുക്ക് ഒന്നിച്ച് കൈകോർത്ത് ഈ മഹാമാരിയെ തുരത്താം..........

ആര്യ കൃഷ്ണ
6 C ജി.യു. പി. എസ് ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം