ജി.യു. പി. എസ് ചെർപ്പുളശ്ശേരി/അക്ഷരവൃക്ഷം/കൊറോണയെ നമുക്ക് തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ നമുക്ക് തുരത്താം


                                         ഇന്ന് നാം ജീവിക്കുന്ന വസിക്കുന്ന ഭൂമിയുടെ അവസ്ഥ എന്താണ് നമ്മളെ എല്ലാവരെയും ദുരിതത്തിലാഴ്ത്തിക്കൊണ്ട് കൊവിഡ് 19 എന്ന വൈറസ് പടർന്നുപിടിക്കുകയാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കൊവിഡ് മൂലമുള്ള മരണനിരക്ക് കുറവാണ്. നമ്മുടെ കേരളത്തിലും സർക്കാരിന്റെ സമയോചിതമായ ഇടപെടലുകൾ കൊണ്ട് മരണനിരക്ക് വളരെയധികം നിയന്ത്രിച്ചുനിർത്താൻ സാധിച്ചിട്ടുണ്ട് . കൊറോണാ വൈറസിനെ ഇല്ലാതാക്കാൻ നാം കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കണം. കണ്ണ് ,മൂക്ക് ,വായ തുടങ്ങിയ ഭാഗങ്ങളിൽ കൈകൊണ്ട് സ്പർശിക്കാതെ ഇരിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ തൂവാലകൊണ്ട് മറയ്ക്കുക. ചുമയോ പനിയോ തൊണ്ടവേദനയോ കണ്ടാൽ ഡോക്ടറുടെ അടുത്ത് പോവുക പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക. ആളുകൾ കൂട്ടം കൂടി നിൽക്കാതിരിക്കുക.. കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക നമുക്ക് ഒത്തൊരുമിച്ച് പ്രതിരോധിക്കാം കൊറോണയെ കൂടുതൽ വിവരങ്ങൾക്ക് 1 0 5 6 എന്ന് ഹെൽപ് ലൈൻ നമ്പറിൽ വിളിക്കുക

അൻസിയ ഫർഹാന. പി
4 ജി.യു. പി. സ്കൂൾ ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം