ജി.യു. പി. എസ്.തത്തമംഗലം/അക്ഷരവൃക്ഷം/ഓർമ്മകൾ !......

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മകൾ  !......


                                                                                        
കൊക്കരക്കോ .....കൊക്കരക്കോ ...പൂങ്കോഴിയുടെ കൂവൽ കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത് .
പതുക്കെ ജനലഴിയിലൂടെ പുറത്തേക്കു നോക്കി വാഴച്ചോട്ടിൽ അരിമണികൾ കൊത്തി കൊത്തി കുഞ്ഞിക്കോഴികൾ നടക്കുന്നു .
കുഞ്ഞുങ്ങൾക്കൊപ്പം 'അമ്മക്കോഴിയും ഉണ്ട് .മനുഷ്യനായാലും മൃഗങ്ങളായാലും പക്ഷികളായാലും കാവലായി ചുറ്റും അമ്മയുണ്ടാകും എന്റെ കണ്ണുകൾ നിറഞ്ഞു ഞാൻ അമ്മയെ ഓർത്തു ..........
സ്കൂളിൽ നിന്നും കൊണ്ടുവന്ന പേരമരത്തെ കുറിച്ച് ഞാൻ അപ്പോഴാണ് ഓർത്തതു മുറ്റത്തേക്കോടി ഞാൻ ..............
പേരമരം വലുതായിരിക്കുന്നു .ജാക്കി കുരച്ചുംകൊണ്ട് എങ്ങോട്ടാണ് പോകുന്നത് ....എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് ആ വിളി കേട്ടത് .....
മോളേ... മീനു ...
അതെന്റെ അമ്മയാണല്ലോ ....
അമ്മക്കരുകിലേക്കു നടക്കുന്നതിനിടയിൽ ഞാൻ ഓർത്തു
കുറച്ചു നാൾ മുൻപ് 'അമ്മ വീണു കിടപ്പിലായ ശേഷം എന്റെ പുറകെ മോളേ എന്ന് വിളിച്ചു വരാറില്ല ......
"ആഹാ ഇനിയും പല്ലുതേപ്പ് തുടങ്ങിയില്ലേ"....
അച്ഛന്റെ ശബ്‍ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി
അതാ വലിയൊരു വാഴക്കുലയുമായി അച്ഛൻ നില്കുന്നു
എനിക്ക് ചിരി വന്നു
നാളെ എന്തുമായിട്ടാണാവോ അച്ഛൻ നിൽക്കുക
എന്നിങ്ങനെ ഓരോന്ന് ഓർത്തു .....
നടക്കാൻ തുടങ്ങി ഓർമ്മകൾ ...
എന്നും കൂടെ ഉണ്ടാകും ..............

അർച്ചന ദേവി
2 ജി.യു._പി._എസ്.തത്തമംഗലം
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ