ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/വികൃതിയായ ലല്ലു

Schoolwiki സംരംഭത്തിൽ നിന്ന്
വികൃതിയായ ലല്ലു
                  കിച്ചുവും ലല്ലുവും ഒരു വീട്ടിലെ കുട്ടികളായിരുന്നു. ഒരു ദിവസം അവർ രണ്ട് പേരും കളിക്കാൻ പോവുകയായിരുന്നു. പതിവ് പോലെ തന്നെ അന്നും അമ്മ കളിക്കാൻ പോവുന്നതിനു വിലക്കി.കൊറോണ എല്ലാം പടരുകയാണ് എന്ന് അമ്മ അവരോട് പറഞ്ഞു  കിച്ചു അമ്മയുടെ വാക്ക് കേട്ട് അനുസരണയോടെ വീട്ടിലിരുന്നു.എന്നാൽ അൽപ്പം വികൃതി ഉള്ള  ലല്ലു മനസ്സില്ലാ മനസ്സോടെ വീട്ടിൽ ഇരിക്കുമ്പോൾ ആയിരുന്നു അവനെക്കാൾ വികൃതി ആയ അവന്റെ കൂട്ടുകാർ അവനെ തേടി വീട്ടിൽ വരുന്നത്. കൂട്ടുകാരെ കണ്ട ആവേശത്തിൽ അവൻ   അമ്മയുടെ കണ്ണ് വെട്ടിച്ചു കൂട്ടുകാരോടൊപ്പം   കളിക്കാൻ പോയി. കളി എല്ലാം കഴിഞ്ഞതിനു ശേഷം വീട്ടിൽ എത്തിയപ്പോൾ അമ്മയുടെ  കയ്യിൽ നിന്ന് വഴക്ക് കേട്ട ലല്ലു  മുറിയിൽ പോയി കിടന്നുറങ്ങി. മൂന്നു നാല് ദിവസം അവൻ കളിക്കാനൊന്നും പോയില്ല. ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോൾ  അവനു പനി പിടിച്ചു. ലല്ലുവിനെ കൂട്ടി അമ്മ ഹോസ്പിറ്റലിൽ പോയി. 

ഡോക്ടർ :ഇവൻ മഴ കൊള്ളുകയോ തണുത്ത ഭക്ഷണം കഴിക്കുകയോ ചെയ്‌തിരുന്നോ ?

അമ്മ :ഇല്ല !അവൻ പുറത്തു കളിക്കാൻ പോയിരുന്നു

ഡോക്ടർ :ഇപ്പോൾ കൊറോണ എന്ന വൈറസ് പടർന്നു പിടിക്കുകയാണ്, പനി ഒക്കെ ആണ് അതിന്റെ ലക്ഷണങ്ങൾ

          അങ്ങനെ അവനെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌  ചെയ്യാൻ ഡോക്ടർ പറഞ്ഞു. കൊറോണ യുടെ ലക്ഷണങ്ങൾ ഉള്ളത് കൊണ്ട്  ടെസ്റ്റ്‌  ചെയ്യാൻ ഡോക്ടർ നിർദ്ദേശിച്ചു. അത് കേട്ടപ്പോൾ അമ്മയും ലല്ലുവും ഒരുപാട് പേടിച്ചിരുന്നു. ടെസ്റ്റി ന്റെ റിസൾട്ട് വന്നപ്പോൾ അവനു കൊറോണ  അല്ലെന്ന് സ്ഥിരീ കരിച്ചു. അവന്റെ പനി മാറിയപ്പോൾ അവനെ വീട്ടിലേക്കു കൊണ്ടുവന്നു. അവൻ പിന്നീട് അമ്മയുടെ വാക്ക് കേട്ട് വീട്ടിൽ ഇരുന്നു. കടയിൽ പോകാൻ ഉള്ളപ്പോൾ മാസ്ക് ധരിച്ചു പോവുകയും, പുറത്തു പോയി വന്നാൽ ഉടനെ കൈകൾ വൃത്തിയായി കഴുകുകയും ചെയ്തു. ആ അനുഭവത്തിനു  ശേഷം അവൻ ശുചിത്വം എല്ലാം പഠിച്ചു. പതിവ് പോലെ കൂട്ടുകാർ കളിക്കാൻ വിളിച്ചപ്പോൾ അവൻ എല്ലാവരോടും ഇപ്പോൾ കൊറോണ കാലം അല്ലേ, ഇനി ഇപ്പോൾ നമുക്ക് കളി ഒന്നും വേണ്ട. കൊറോണ എല്ലാം പൊയ്ക്കോട്ടേ, ഇപ്പോൾ നമുക്ക് വീട്ടിൽ ഇരിക്കാം.ലല്ലു കൊറോണയെ കുറിച്ച് കൂട്ടുകാർക്ക്‌ മനസ്സിലാക്കി കൊടുത്തു, "കൂട്ടുകാരെ  നാം  എപ്പോഴും വൃത്തി ഉള്ളവരായി ഇരിക്കണം ശുചിത്വം  ഇല്ലായ്മയാണ്  നമ്മെ അനാരോഗ്യത്തിലേക്ക് നയിക്കുന്നത്" !
മുഹമ്മദ്‌ മിസ്ഹബ്
7 F ജി.യു.പി.എസ്.നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ