ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്
2023- 24 വർഷത്തെ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം ഓഗസ്റ്റ് മാസം നാലാം തീയതി നടന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ,ക്വിസ് മത്സരം നടത്തുകയും അതിൽ വിജയിയായ ഫാത്തിമ റിഫാ സി പി (6B) സബ്ജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. ക്ലബ്ബിന്റെ നേതൃത്വത്തിൽ ജോമട്രിക്കൽ ചാർട്ട് കോമ്പറ്റീഷൻ,നമ്പർ ചാർട്ട് കോമ്പറ്റീഷൻ, Maths Puzzleകോമ്പറ്റീഷൻ,Mathsഗെയിം കോമ്പറ്റീഷൻ എന്നിവ നടത്തുകയുണ്ടായി. ജോമട്രിക്കൽ ചാർട്ട് കോമ്പറ്റീഷനിൽ സ്കൂൾതലത്തിൽ ഫാത്തിമ ഹന്ന(7B) വിജയി ആവുകയും സബ്ജില്ലാതലത്തിൽ സെക്കൻഡ് പ്രൈസ് നേടുകയും ചെയ്തു. നമ്പർ ചാർട്ട് കോമ്പറ്റീഷനിൽ സ്കൂൾതലത്തിൽ അൻഷാ ഫാത്തിമ(6C) വിജയി ആവുകയും സബ്ജില്ലാതലത്തിൽ A ഗ്രേഡ് നേടുകയും ചെയ്തു. മാത്‍സ് ഗെയിം മത്സരത്തിൽമുഹമ്മദ് ഗസാലി വിജയി ആവുകയും സബ്ജില്ലാതലത്തിൽ എ ഗ്രേഡ് നേടുകയും ചെയ്തു.മാത്‍സ് പസിൽ അൽ അമീൻ എ പി (7C)വിജയി ആവുകയും സബ്ജില്ലാതലത്തിൽ third എ ഗ്രേഡ് നേടുകയും ചെയ്തു. മാത്‍സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജി യുപിഎസ് കരിങ്കപ്പാറ സബ്ജില്ലാതലത്തിൽ ഓവറോൾ സെക്കൻഡ് നേടാൻ സഹായകമായി. മാത്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത നിഘണ്ടു, ഗണിത മാഗസിൻ, ക്വസ്റ്റ്യൻ പൂൾ, എന്നിവ തയ്യാറാക്കുകയുംസ്കൂൾ പഠനോത്സവ ദിവസം പ്രദർശിപ്പിക്കുകയും ചെയ്തു.