മുത്തശ്ശി അറിഞ്ഞിരുന്നത്രെ
കോരിത്തരിപ്പിച്ച മരങ്ങൾ
പുഞ്ചിരിക്കുന്നു.
കിളികൾ പാടുന്ന
ഒരു മുഖമുണ്ടായിരുന്നത്രെ,
ഈ ഭൂവിന്.
മണ്ണിലിറങ്ങിപ്പണിയുന്നവരെ
മുത്തശ്ശി കണ്ടിരുന്നത്രെ.
കിളിയുടെ പാട്ടുകൾ
മുത്തശ്ശി കേട്ടിരുന്നത്രെ.
അപ്പുറത്തെ കുടിലുകാരെ
മുത്തശ്ശി അറിഞ്ഞിരുന്നത്രെ.