ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/കാക്കാം.... പ്രകൃതിയെ...

Schoolwiki സംരംഭത്തിൽ നിന്ന്
കാക്കാം.... പ്രകൃതിയെ...

ദൈവത്തിന്റെ വരദാനമായ ഭൂമിയെ മനുഷ്യരായ നമ്മൾ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മരങ്ങൾ വെട്ടിയും മലകളും കുന്നുകളും നികത്തി വലിയ കെട്ടിടങ്ങളുണ്ടാക്കിയും ഫാക്ടറികളിലെ മാലിന്യങ്ങൾ പുഴയിൽ തള്ളിയും. കുഴൽ കിണറുകൾ പോലെയുള്ള മനുഷ്യന്റെ ചെയ്തികൾക്കുള്ള ദൈവത്തിന്റെ ശിക്ഷയാവും ഒരു പക്ഷേ ഈ പ്രളയം. ദൈവത്തിന്റെ ശിക്ഷയായ നിപയും കൊറോണയും മനുഷ്യരെ പുറത്തിറങ്ങാൻ ഭയക്കുന്നവരാക്കി.അതിനാൽ മനുഷ്യരായ നമ്മൾ തിന്മകളൊക്കെ ഒഴിവാക്കി നന്മ മാത്രം ചെയ്യുക. ഇന്നത്തെ കുഞ്ഞുങ്ങളാണ് നാളെ നാടിനെ കാക്കേണ്ടവർ.മരങ്ങളും മലകളും പുഴകളും നശിപ്പിക്കാതെ അതിന്റെ ഭംഗി ആസ്വദിക്കുക. ഒരു തൈ നടൂ. നാളത്തെ കുഞ്ഞുങ്ങൾക്കു വേണ്ടി.. പ്രകൃതിയുടെ ശത്രു ആവാതെ മിത്രമാവൂ. ഇനിയൊരു പ്രളയമോ, നിപയോ, കൊറോണയോ ഭൂമിയിൽ വരുത്താതിരിക്കൂ. നാമോരോരുത്തരും നല്ലവരാവൂ

ആശ്രയ.എ.വി
6 B ജി.യു.പി.എസ്‌. കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം