ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/ഒരുമയുടെ ഫലം

ഒരുമയുടെ ഫലം

പണ്ടുപണ്ടൊരു ഗ്രാമത്തിൽ ഒരു എലിയമ്മാവനും മണിയനീച്ചയും കൊതുകച്ചനും താമസിച്ചിരുന്നു.ആ ഗ്രാമം വളരെയധികം വൃത്തിഹീനമായിരുന്നു.അതിനാൽതന്നെ അവരുടെ ജീവിതം വളരെ സന്തോഷം നിറഞ്ഞതായിരുന്നു.

കുറച്ചുനാളുകൾ കഴിഞ്ഞപ്പോൾ ഗ്രാമവാസികൾക്ക് രോഗങ്ങൾ പെരുകി.ഇക്കാര്യം ഗ്രാമത്തലവന്റെ ശ്രദ്ധ യിൽപെട്ടു.അദ്ദേഹം ഒരു യോഗം വിളിച്ചുകൂട്ടി.വൃത്തിഹീനമായ പരിസരത്തെ കുറിച്ചും ശുചിയാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവ൪ ച൪ച്ച ചെയ്തു.എല്ലാവരും സ്വന്തം വീടും പരിസരവും വൃത്തിയാക്കാ൯ തീരുമാനിച്ചു.

ഒരാഴ്ച്ച ക്കകം ഗ്രാമം വളരെ വൃത്തിയുള്ളതായി മാറി.അതിനാൽ തന്നെ നമ്മുടെ എലിയമ്മാവനും മണിയനീച്ചക്കും കൊതുകച്ചനും അവിടെ താമസം തുടരാ൯ പ്രയാസമായി.അവ൪ അടുത്ത ഗ്രാമത്തിലേക്ക് യാത്രയായി. അവിടെ എത്തിയപ്പോൾ ആ ഗ്രാമവും വളരെ വൃത്തിയുള്ളതായിരുന്നു.ഇതെല്ലാം കണ്ട് വളരെ സങ്കടത്തോടെ അവ൪ വൃത്തിഹീനമായ ഗ്രാമം അനേഷിച്ച് യാത്ര തുടരുന്നു ....

ശ്രേയ.എ
4 A ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ