കൊറോണ എന്ന വൈറസ്
കൊറോണ എന്ന പേരിൽ ഒരു വൈറസ് ചൈനയിലുള്ള ( വുഹാൻ) എന്ന പ്രദേശത്ത്, ചന്തയിൽ വന്യജീവികൾ ഭക്ഷണമാകുന്ന പ്രദേശത്ത് നിന്നാണ് ഈ രോഗം പൊട്ടി പുറപ്പെട്ടത്. ഡിസംബർ മാസത്തിൽ ആണ് അവിടെ തുടക്കം കുറിച്ചത് .ഈ വൈറസ് ചൈനയിലെ 4000ത്തിൽ പരം മനുഷ്യ ജീവനുകളെ തട്ടിയെടുത്തു. ഇതിനെ കൊ-വിട് 19 എന്നു പറയുന്നു.
വളരെ പെട്ടന്ന് തന്നെ പകരുന്ന ഈ വൈറസ് തൊട്ടടുത്തുള്ള ഇറാനിലേക്കും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും ഇന്ത്യ അടക്കം ഏഷ്യൻ രാജ്യങ്ങളിലേക്കും അമേരിക്കൻ രാജ്യങ്ങളിലേക്കും ഇത് പടരുകയുണ്ടായി. വെറും 18 ചെറിയ രാജ്യങ്ങൾ മാത്രം ഈ വൈറസ് പിടിപ്പെട്ടില്ല. ഇത് മനുഷ്യരുടെ ശ്രവങ്ങളിലൂടെയും സ്‍പർശനത്തിലൂടെയും വളരെ പെട്ടന്ന് തന്നെ മറ്റുള്ളവരിലേക്ക് പകരുന്നതാണ്. ഇതിനെ തടയാനുള്ള മരുന്ന് ലോകത്ത് കണ്ടെത്തിയിട്ടില്ല. അതിനാൽ രോഗബാധിതരെ കണ്ടെത്തി അവരെ സമൂഹത്തിൽ നിന്ന് മാറ്റിനിർത്തി, രോഗവ്യപനം മറ്റുള്ളവരിലേക്ക് പകരുന്നത് തടയുക എന്നത് മാത്രമാണ് ഇതിന് മാർഗ്ഗം.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|