കണ്ണിന്റെ വർത്തമാനം
ലോക്കിനാൽ സ്തംഭിച്ചു
നിൽക്കുമീ നിരത്തുകൾ
ആരുടേയും കയ്യടി വാങ്ങുമീ കാഴ്ചകൾ
റേഷൻകടയിൽ ചെന്നാൽ
കാഴ്ചകൾ ,നീണ്ട വരിയായി
മാവേലിയിൽ പറയണ്ട പിന്നെ
ആ പണി ഇവിടെയും നിത്യകാഴ്ചയായി
നിറഞ്ഞു നിൽക്കും സ്റ്റേഷനറി ക്കാർക്കരികിൽ
തെരുവുപട്ടി പോലും കിടക്കാതായി
ഇന്റർനെറ്റിൽ വളരുന്ന കാലം
ഫോണിന്റെ റീ ചാർജ്ജെടുക്കാൻ
ഓടുന്നു മൊബൈൽ ഷോപ്പിലേക്ക്
അവിടെയും വരികൾ തന്നെ ശരണം
പീഡനങ്ങൾ കുറഞ്ഞെന്നാശ്വസിക്കാം
പക്ഷേ
ഗാർഹിക പീഡന ഗ്രാഫ് മുകളിലേക്ക് തന്നെ
നാടൻ വിഭവങ്ങളെന്തെന്നറിയാത്ത
യുവതകൾക്കെല്ലാമിന്ന് സർവ്വതും രുചികരം
ഐക്യമില്ലാത്ത ജനങ്ങൾക്കിടയിൽ
സർവ്വരും തുല്യരാണെന്ന് തോന്നി