കൈ കഴുകിടാം കൂട്ടുകാരെ
ഒന്നിച്ചൊന്നായ് കൈ കഴുകാം
ഒന്നിച്ചൊന്നായ് നിന്നാൽ നമുക്ക്
മഹാമാരിയെ തുരത്തീടാം
നമ്മുടെ വീടും പരിസരവും
ഒന്നിച്ചൊന്നായ് ശുചിയാക്കാം
ലോക്ക്ഡൌൺ തെറ്റിച്ചാരാരും
പുറത്തേക്കൊന്നും പോവല്ലേ
തുമ്മുമ്പോഴും ചുമക്കുമ്പോഴും
വായും മൂക്കും മറച്ചിടേണം
പ്രതിരോധശേഷി വേണമെന്നാൽ
ആഹാരം നന്നായി കഴിച്ചിടേണം
ഒന്നിച്ചൊന്നായ് നിന്നാൽ നമുക്ക്
വിജയത്തിൽ എത്തിടാം കൂട്ടുകാരെ