ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/പ്രകൃതിയിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയിലേക്ക്


കോവിഡ് കാലത്തെ ഏകാന്തത സമ്മാനിച്ച മടുപ്പും പ്രയാസവും കൂടിക്കൂടി വരുന്നതിനിടയിൽ ഒരു ദിവസം ഉപ്പ പറഞ്ഞു "വാ നമുക്ക് ഒന്ന് പറമ്പ് വരെ പോകാം" കേൾക്കേണ്ട താമസം ഒരു ഉല്ലാസ യാത്രക്കെന്ന പോലെ ഞാൻ ചാടി ഇറങ്ങി. ജനവാസം ഇല്ലാത്ത ഒരു കുന്നിൻ പ്രദേശത്താണ് ഞങ്ങളുടെ പറമ്പ്. പാറകളും വൃക്ഷങ്ങളും ഇട കലർന്നു നിൽക്കുന്ന ആ കുന്നിൻ പ്രദേശത്തെ യാത്ര എന്നെ ഏറെ ഉത്സാഹ ഭരിതനാക്കി. വഴിയോരത്തെ വൃക്ഷ തൈകളിൽ തലോടിയും തുള്ളി ചാടിയും കുസൃതിയോടെ ഉള്ള ആ നടത്തത്തിനിടയിൽ അറിയാതെ ഒരു വൃക്ഷത്തെെയുടെ ശിഖരം ഞാൻ നുള്ളിയെടുത്തു. പിറകിൽ ഉണ്ടായിരുന്ന ഉപ്പ അല്പം ദേഷ്യത്തോടെ ചോദിച്ചു "എന്താണ് നീ ഈ കാണിച്ചത്? അതിനും ജീവനില്ലേ, എത്ര വേദനിച്ചിട്ടുണ്ടാകും ആ ചെടിക്ക് " എന്നിട്ട് എന്റെ കയ്യിലുണ്ടായിരുന്ന ആ ശിഖരത്തിൽ നിന്നും ഉറ്റി വീഴുന്ന വെള്ള നിറത്തിലുള്ള ദ്രാവകം ചൂണ്ടി ഉപ്പ പറഞ്ഞു ഇത് അതിന്റെ രക്തമാണ്. അപ്പോഴാണ് ചെടിക്കും ജീവനുണ്ടെന്ന് ക്ലാസ് ടീച്ചർ പഠിപ്പിച്ച കാര്യം ഓർമ്മ വന്നത്. ഇതിനിടയിൽ ഞങ്ങൾ പറമ്പിൽ എത്തിയിരുന്നു. തെങ്ങും കവുങ്ങും പ്ലാവും കശുമാവും നാടൻ മാവും റബ്ബറും ഒക്കെ വെവ്വേറെ തരം തിരിച്ചു നാട്ടു വളർത്തിയ ആ തോട്ടം മനസ്സിന് വല്ലാത്ത ആനന്ദം പകർന്നു. ഒട്ടു മിക്കവയും ഉപ്പ തന്നെ നട്ടു വളർത്തിയതാണ്. പ്രകൃതിയുടെ മനോഹാരിത വേണ്ടുവോളം ആസ്വദിച്ചാണ് ഞങ്ങൾ മല ഇറങ്ങിയത്

മുഹമ്മദ്‌ തുഫൈൽ
3 ബി ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ