ജി.യു.പി.എസ് വട്ടേക്കാട് സ്കൂൾ/ ഉൾതാളുകളിൽ
2007 ൽ ഒന്നും രണ്ടും ക്ലാസുകൾ രണ്ട് ഡിവിഷനുകളായി ഉയർത്തപ്പെട്ടു. അടുത്ത വർഷങ്ങളിൽ മൂന്നും നാലും ക്ലാസുകൾ രണ്ട് ഡിവിഷനുകളായി. സ്കൂളിൽ ഇംഗ്ലീഷ് മീഡിയത്തിലെ അഭാവംമൂലം പിന്നീടുള്ള വർഷങ്ങളിൽ ഡിവിഷനുകൾ കുറയുന്നതായി കണ്ടു. ഇത് പരിഹരിക്കാൻ അടുത്ത അധ്യയന വർഷം (2022-23)ഒന്നും അഞ്ചും ക്ലാസുകൾ ഇംഗ്ലീഷ് മീഡിയം ആരംഭിക്കാൻ അധ്യാപക രക്ഷാകർതൃ സമിതി തീരുമാനിച്ചു. ഈ അധ്യയന വർഷം (2021-22) 1, 2 ,6 ,7 ക്ലാസുകൾ ഓരോ ഡിവിഷനുകളും 3, 4 ,5 ക്ലാസുകൾ രണ്ടു ഡിവിഷനുകളും ആയി പ്രവർത്തിക്കുന്നു. നിലവിൽ പ്രീപ്രൈമറി ഉൾപ്പെടെ 295 കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട്.