ജി.യു.പി.എസ് മുഴക്കുന്ന് /വായന ദിനം - ജൂൺ 19

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 19 വായനദിനം

ജൂൺ 19 വായനദിനം  കുട്ടികളിൽ ആവേശം ഉണർത്തുന്ന രീതിയിലും വിജ്ഞാനം പകരുന്ന രീതിയിലും സംഘടിപ്പിച്ച് വളരെയധികം ആകർഷകം ആകുവാൻ ഞങ്ങൾക്ക് സാധിച്ചു.. വിദ്യാരംഗം കലാസാഹിത്യ വേദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആയിരുന്നു വിവിധ പ്രോഗ്രാമുകൾ ആവിഷ്കരിച്ചത്.. ഈ ദിനത്തിൽ സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. തുടർ ദിവസങ്ങളിൽ എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ വിതരണം ചെയ്യുവാനും, അവയുടെ ആസ്വാദനക്കുറിപ്പ് വിലയിരുത്തുവാനും പൊതുനിർദേശം ഞങ്ങൾ ആവിഷ്കരിച്ചു.. സ്കൂൾ ലൈബ്രറിയുടെ ചുമതലക്കാരിയായ ശ്രീമതി ശ്രീജിത്ത് ടീച്ചർ ഈ ദൗത്യം നിർവഹിച്ചു വരുന്നു.

വായന ദിനത്തിന്റെ ഭാഗമായി ഓരോ ദിവസങ്ങളിലായി , ഒരു പുസ്തകം പരിചയപ്പെടുത്തുന്ന പദ്ധതിയായിരുന്നു പിന്നീട് ഞങ്ങൾ നടപ്പിലാക്കിയത്.. ഇതിൻറെ ചുമതല വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർക്ക് നൽകി.. ഒരു മികച്ച ആസ്വാദകൻ എന്ന നിലയിൽ ഓരോ അധ്യാപകരും ഈ പ്രവർത്തനം ഭംഗിയായി പൂർത്തീകരിച്ചു.. രാവിലെ പ്രാർത്ഥനയ്ക്ക് ശേഷം, തുടർനിമിഷങ്ങളിൽ പുസ്തക പരിചയ  പ്രവർത്തനം നിർവഹിക്കപ്പെട്ടു.. പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന അധ്യാപകരെ, ആ പുസ്തകങ്ങളോട് കൂടി തന്നെ ഫോട്ടോകളിലൂടെ സ്റ്റാഫ് ഗ്രൂപ്പിലും സ്കൂൾ ഗ്രൂപ്പിലും പരിചയപ്പെടുത്തി.

     വിവിധ ക്ലാസുകളിലെ സാഹചര്യമനുസരിച്ച്, ജൂൺ 19 മുതലുള്ള ഒരു മാസക്കാലം , വ്യത്യസ്ത മായ പദ്ധതികൾ ഉൾക്കൊള്ളിച്ച് ഒരു സാഹിത്യ സദസ്സ് തന്നെ സംഘടിപ്പിക്കുവാൻ ഞങ്ങൾ തീരുമാനിച്ചു.. ഇവിടെ ക്ലാസ് അധ്യാപകർ അവ ഭംഗിയായി പൂർത്തീകരിച്ചു വരുന്നു.

വായന വാരാചരണം പുസ്തകപരിചയങ്ങളിലൂടെ