ജി.യു.പി.എസ് മുഴക്കുന്ന്/കളരി പരിശീലനം
മുഴക്കുന്ന് എന്ന ഗ്രാമ പ്രദേശത്ത് കളരിക്കായി രണ്ടുമൂന്ന് പരിശീലന കേന്ദ്രങ്ങളുണ്ട്.. അവിടെ കളരി അഭ്യസിക്കുന്ന പഠിതാക്കളിൽ എല്ലാ വിഭാഗക്കാരുമുണ്ട്.. അന്ന് കുടുംബങ്ങളിൽ നിന്നും ഒരു കുട്ടിയെങ്കിലും കളരി അഭ്യസിക്കാൻ ആയി ഇവിടെ എത്തുന്നു.. ഈ താൽപര്യം തന്നെയാണ്, സ്കൂളിൽ പഞ്ചായത്തിൻറെ സഹായത്തോടെ നടത്തുന്ന കളരി പരിശീലനപരിപാടിയിലേക്ക് മറ്റു കുട്ടികൾ എത്താൻ കാരണം. ഏകദേശം ഇരുപത്തിയഞ്ചോളം ക്ലാസുകൾ ഒരു വർഷം ലഭിക്കുന്നു...
വർഷങ്ങളിൽ മുടക്കം വരാറുണ്ട്.. പ്രധാന സ്കൂൾ സമയം കഴിഞ്ഞതിനു ശേഷവും, ശനി ഞായർ അവധി ദിനങ്ങളിലും സ്കൂളിൽ വെച്ച് കളരി പരിശീലനം നടക്കുന്നു... തൽപരരായ കുട്ടികൾക്കും പരിശീലകർക്കും ആവശ്യമായ സൗകര്യം ഒരുക്കി കൊടുക്കുവാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരായി പ്രവർത്തിക്കുന്നു..