ദു:ഖഭരിതമാം എന്റെ വഴികളിൽ
നിഴൽ പോലെയെത്തും കൂട്ടിനായ് നീ...
നിന്റെ ദു:ഖങ്ങൾ നീ എന്നോടുമോതൂ
എന്റെ ദു:ഖങ്ങൾ ഞാൻ നിന്നോടുമോതാം
നിന്നെകുറിച്ചുള്ള എൻ സ്വപ്ന കാഴ്ചകൾ
ദു:ഖത്തിൻ കണ്ണീരായ് മാറുമ്പോഴും
എന്നിൽ ആശ്വാസത്തിൻ തൂവലായ് നീ
എന്നെന്നും എന്നിൽ നിറഞ്ഞിരിക്കും
നീയെൻ മനസ്സിൽ പാറിപ്പറക്കുന്ന
പൂമ്പാറ്റയാവാൻ എനിക്കിഷ്ടം...
പൂമ്പാറ്റയാവാൻ എനിക്കിഷ്ടം...
ആ പൂമ്പാറ്റയുടെചിറകരിയാൻ ഒരുങ്ങുമെന്നെ
അതു തെറ്റെന്നോതി പിൻതിരിപ്പിച്ചതും നീ....
നീ എനിക്ക് അന്യയാണോ ?
നീ എനിക്ക് ആരാണ് ?