ജി.യു.പി.എസ് മണാശ്ശേരി/ഹിന്ദി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഏതൊരു ദേശത്തിന്റെയും പുരോഗതിയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നായാണ് ഭാഷയെ പരിഗണിച്ച വരുന്നത്. ദേശത്തിന്റെ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ, പൈതൃകത്തെ അടയാളപ്പെടുത്തുന്നത് ആദേശത്തിന്റെ ഭാഷയിലൂടെയാണ്. ഭാഷാവൈവിധ്യം നിലനിൽക്കുന്ന ഭാരതത്തിന് അതുകൊണ്ട് തന്നെ രാഷ്ട്ര ഭാഷയായ ഹിന്ദിയുടെ പ്രചരണവും പഠനവും, പ്രയോഗവും പ്രത്യേകം പരിഗണന അർഹിക്കുന്നു. ഗവ. എൽ. പി & യു.പി സ്കൂൾ മണാശ്ശേരിയിൽ രൂപീകരിച്ച ഹിന്ദി ക്ലബിന്റെ അടിസ്ഥാനം കാഴ്ചപ്പാടാണ്. വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ഒരു ഹിന്ദി ഭാഷാ പഠനത്തിലേക്ക് ആകർക്കുകയും, ക്രിയാത്മകമായ ഇടപെടലികളിലൂടെ അവർക്ക് ആത്മവിശ്വാസത്തോടെ ഭാഷാനൈപുണി നേടിയെടുക്കാൻ കഴിയുണ്ടെതുത്തനെയാണ തിരിച്ചറിവാണ് ക്ലബ് പ്രവർത്തനങ്ങളെ സക്രിയമാക്കുന്നത്. ഈ ലക്ഷ്യത്തിലേക്കുള്ള 2017-18 വർഷത്തെ പ്രവർത്തനങ്ങളാണ് ചുവടെ സാക്ഷിപത്രമായി സൂചിപ്പിച്ചിരുക്കുന്നത്.

ഹിന്ദി ക്ലബ് ഉദ്ഘാടനം 28.7.2017 ഹിന്ദി ക്ലബ് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. 7 ഡിക്ലാസിലെ ലക്ഷി സുരേഷ് സെക്രട്ടറിയായും 5 സിയിലെ റന മുഹമ്മദ് ജോ. സെക്രട്ടറിയായും ചുമതലപ്പെട്ടു. കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ യോഗത്തിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ശേഷം ഹിന്ദി ക്ലബിന്റെ പ്രവർത്തനത്തെക്കുറിച്ച് അനിൽ മാസ്റ്റർ സംസാരിക്കുകയും ചെയ്തു.

പ്രേംചന്ദിൻറെ ജന്മദിനം 01.07.2017 പ്രശസ്ത സാഹിത്യകാരൻ പ്രേംചന്ദിന്റെ ജന്മദിനം ഹിന്ദിക്ലബ് അനുസ്മരണങ്ങൾ ആചരിച്ചു. അദ്ദേഹത്തിന്റെ രചനകളെ കുറിച്ചും, ഹിന്ദി സാഹിത്യത്തിന് അദ്ദേഹം നൽകിയ സംഭാവവകളെക്കുറച്ചും അനിൽ മാസ്റ്റർ സംസാരിച്ചു.

15.08.2017

സ്വാതന്ത്രദിനാഘോഷത്തിന്റ ഭാഗമായി ഹിന്ദി ക്ലബിനെ പ്രതിനിധീകരിച്ച് ലക്ഷ്മി സുബാഷ് സ്വാതന്ത്രദിന സന്ദേശം നൽകി.22.08.2017ന് തിങ്കളാഴ്ച് ചേർന്ന യോഗത്തിൽ കുട്ടികളുടെ ഹിന്ദി കൈയെഴുത്ത് മാഗസിൻ പുറത്തിറക്കാൻ തീരുമാനച്ചു.

ഹിന്ദി ദിനാഘോഷം 14.09.2017

ഹിന്ദി ദിനാഘോഷത്തിന്റെ ഭാഗമായി ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് ശ്രീമതി ശ്രീജടീച്ചർ സംസാരിച്ചു.

02.10.2017

ഗാന്ധിജയന്തിയോടനുബന്ധിച്ച്നടന്ന അസംബ്ലിയിൽ ഹിന്ദിക്ലബിന്റെ പ്രതിനിധികതളുമായി സാരംഗ് ശ്രേയ എന്നിവർ ഹിന്ദി പ്രഭാഷണം നടത്തി.