ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം


ഒരു വ്യക്തി യുടെ രോഗ പ്രതിരോധശേഷി ശക്തിപ്പെടുന്ന പ്രക്രിയയാണ് രോഗ പ്രതിരോധം. ഒരു രോഗാണു നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുമ്പോൾ അതിനെ തടഞ്ഞു നിർത്താനുള്ള കഴിവ് ശരീരത്തിന് ഉണ്ടായിരിക്കണം. ഈ ലോകം ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്ന മഹാമാരിയായ കൊറോണ വൈറസ് ഒരുപാട് ആളുകളുടെ ജീവൻ കവർന്നെടുക്കുന്നു. ഇതിനു പ്രധാന കാരണം രോഗപ്രതിരോധശേഷി ഇല്ലാത്തതാണ്. രോഗം വന്നാൽ മരണ മടയാൻ സാധ്യത കൂടുതലുള്ളത് പ്രായമായവർക്കും കുട്ടികൾക്കും ആണ്. ഇതിന്റെ ലക്ഷണങ്ങൾ. പനി, ചുമ, ജലദോഷം, ശ്വാസ തടസ്സം എന്നിവയാണ്. ഇത്‌ ഒരു കൂട്ടം വൈറസ്സുകളായതിനാൽ നോവൽ കൊറോണ എന്നപേരിലും അറിയപ്പെടുന്നു. ഈ അസുഖത്തെ തടയാൻ കൈകൾ ഇടയ്ക്കിടെ 20മിനിറ്റ് സോപ്പ്, ഹാൻഡ് വാഷ് എന്നിവ ഉപയോഗിച്ചു കഴുകുക. ജനങ്ങളുമായി അകലം പാലിക്കുക. തുമ്മുമ്പോളും ചുമക്കുമ്പോളും തൂവാല ഉപയോഗിക്കുക. ഇങ്ങിനെയൊക്കെ ചെയ്യുക. ഇത്‌ പകരുന്നത് വായുവിലൂടെ അല്ല പകരം സ്പർശനങ്ങളിലൂടെയോ ചുമക്കുമ്പോളും തുമ്മുമ്പോളും ഉള്ള സ്രവങ്ങളിലൂടെയാണ്. ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് തൃശ്ശൂരിൽ ആണ്. ഈ സാഹചര്യത്തിൽ സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കേണ്ടത് നമ്മുടെ കടമയാണ്. അത്യാവശ്യകാര്യങ്ങൾക്കായി പുറത്തേക്കു പോകുമ്പോൾ മാസ്ക് ധരിക്കണം. എല്ലാം സമൂഹ നന്മക്കായി...

സുഹ് റ അൽ ഫിദ
6 ബി ഗവ.യു.പി.സ്കൂൾ/പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം