ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/പരിസ്ഥിതി,ശുചിത്വം, രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി,ശുചിത്വം, രോഗപ്രതിരോധം

വൃത്തിയുള്ള നാട്ടിലെ ആരോഗ്യമുള്ള ജനത ഉണ്ടാകുകയുള്ളു. പരിസരം വൃത്തികേടായാൽ രോഗാണുക്കൾ പെരുകും. അങ്ങനെ ഒരുപാട് രോഗാണുക്കൾ ഉണ്ടാകും. നാം ഒരോരുത്തരും വിചാരിച്ചാൽ ചുറ്റുമുള്ള മാലിന്യങ്ങൾ ഇല്ലാതാക്കാം. മാലിന്യത്തിൽ നിന്ന് കമ്പോസ്റ്റും ജൈവ വാതകവും ഉണ്ടാക്കാം. വീടും, സ്കൂളും, വൃത്തിയാക്കണം. പൊതു സ്ഥലങ്ങളിലും വീടിനു ചുറ്റുമുള്ള തുറന്ന സ്ഥലങ്ങളിലും മലമൂത്ര വിസർജ്ജനം ചെയ്യാതിരിക്കുക. കുടിവെള്ളം ശേഖരിക്കുന്ന ഉറവിടങ്ങളുടെ അടുത്ത് മലമൂത്ര വിസർജനം ചെയ്യാനോ കുളിക്കാനോ പാടില്ല. വൃത്തികെട്ട പരിസരങ്ങളിലൂടെ ചെരിപ്പില്ലാതെ നടക്കാൻ പാടില്ല. ദിവസേന കുളിക്കുകയും ശരീരം വൃത്തിയായി വെക്കുകയും ചെയ്യുക. രാവിലെയും, രാത്രി ഉറങ്ങുന്നതിനു മുമ്പും പല്ലു തേക്കണം. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വായ വെള്ളം കൊണ്ടു കഴുകണം. നഖങ്ങൾ വൃത്തിയായി മുറിച്ചിരിക്കണം. മല വിസർജനത്തിന്നു ശേഷവും, ആഹാരം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകൾ വൃത്തിയായി സോപ്പിട്ടു കഴുകണം. വളർത്തു മൃഗങ്ങളിൽ നിന്നും, പക്ഷികളിൽ നിന്നും പലതരം പകർച്ചവ്യാധികൾ പടരാനിടയുണ്ട്. അവയുമായി അമിതമായ സമ്പർക്കം മാറ്റിവെക്കേണ്ടതാണ്. അടച്ചു വെച്ചതും, വൃത്തിയുള്ള പാത്രങ്ങളിൽ ഉണ്ടാക്കിയതുമായ ഭക്ഷണം മാത്രം കഴിക്കുക. പഴകിയ ഭക്ഷണം, തുറന്നുവച്ച ഭക്ഷണം എന്നിവ കഴിക്കരുത്. ശുദ്ധജലം മാത്രം കുടിക്കുക. ശാരീരികവും മാനസികവും സാമൂഹികവുമായ ഒരു വ്യക്തിയുടെ സമ്പൂർണ്ണമായ നല്ല അവസ്ഥയെയാണ് ആരോഗ്യം എന്നു പറയുന്നത്. രോഗങ്ങൾ പല കാരണങ്ങൾ കൊണ്ടും വരാം. ആരോഗ്യത്തിനു വേണ്ടി നമുക്ക് രോഗങ്ങളെ പ്രതിരോധിക്കാം. ആയിരക്കണക്കിനു ആളുകളെ കൊന്നൊടുക്കിയ വളരെ വേഗം പടരുന്ന ഒരു അസുഖമായിരുന്നു വസൂരി. പ്രതിരോധ മരുന്ന് കുത്തിവെച്ചാണ് ഈ രോഗത്തെ ഇല്ലാതാക്കിയത്. അതു പോലെ തന്നെ പോളിയോ, അഞ്ചാംപനി, റുബെല്ല, ഡിഫ്ത്തീരിയ എന്നീ രോഗങ്ങൾക്കും പ്രതിരോധ മരുന്നുകൾ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ നമ്മൾ കൊവിഡ് 19 എന്ന മഹാമാരിയെ നേരിട്ടു കൊണ്ടിരിക്കുകയാണ്. കൊവിഡിനെ ഇല്ലാതാക്കാൻ, ആ മഹാമാരിയിൽ നിന്ന് ഈ ലോകത്തെ രക്ഷിക്കാൻ ഒരു പ്രതിരോധ മരുന്ന് കണ്ടു പിടിക്കട്ടെ എന്ന് ആഗ്രഹിക്കുകയാണ്. ആരോഗ്യകരമായ ജീവിതം ഒരോ വ്യക്തിയുടെയും കൈവശമാണ്. അത് ഉറപ്പാക്കാൻ പ്രതിരോധ കുത്തിവെയ്പുകളും തുള്ളിമരുന്നുകളും സ്വീകരിക്കണം

ആദിത്യ S
5 സി ഗവ.യു.പി.സ്കൂൾ.പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം