ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/കോവിഡാസുരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡാസുരൻ


പെട്ടെന്നുവന്നൊരവധിയിൽ
 പെട്ടുപോയെല്ലാരും ഞാനും
വിദ്യാലയമില്ല എന്റെ കൂട്ടുകാരില്ല
എവിടെയും ഭയപ്പാട് മാത്രം
സഞ്ചാരമില്ല ചീറുന്ന വാഹനവുമില്ല
ബന്ധങ്ങളില്ല എങ്ങും ബന്ധനങ്ങൾ മാത്രം
കിളികളുടെ കലപില നാദം മാത്രം
എല്ലാദിനവും നമുക്കൊരുപോലെ
സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചിടാം
നമുക്കൊറ്റക്കെട്ടായ് മഹാമാരിയെ തുരത്തീടാം
നാട്ടിലിറങ്ങേണ്ട രോഗം പരത്തേണ്ട
ഇവിടം വിട്ടിത് പോകും വരെയും
നാട്ടിലിറങ്ങേണ്ട നമുക്കാർക്കും
ആഘോഷങ്ങൾ വേണ്ട സഞ്ചാരങ്ങൾ വേണ്ട
അൽപദിനം ഗൃഹത്തിൽ കഴിഞ്ഞാൽ
കഴിഞ്ഞു പോയ നല്ല ദിനത്തിനെ
വീണ്ടും നമുക്ക് തിരിച്ചു പിടിച്ചിടാം

നുഹ ജന്നത്ത് ആർ എൻ
4 സി ഗവ.യു.പി.സ്കൂൾ.പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത