ജി.യു.പി.എസ് പുള്ളിയിൽ/പറവകൾക്കൊരു പാനപാത്രം
പറവകൾക്കൊരു തണ്ണീർതടം
കൊടുംവേനലിൽ ദാഹിച്ചലയുന്ന പക്ഷികൾക്ക് കുടി നീരൊരുക്കി സ്കൂൾ സഹജീവിസ്നേഹത്തിന്റെ മാതൃകയായി. 'പറവകൾക്കൊരു തണ്ണീർതടം ' എന്ന ഈ പദ്ധതി സ്കൂളിൽ നടപ്പിലാക്കിയത് ജെ.സി.ഐ കരുളായിയും പുള്ളിയിൽ ഹരിതസേന യൂണിറ്റും സംയുക്തമായാണ്. സ്കൂൾ കോമ്പൗണ്ടിലെ മരക്കൊമ്പുകളിലാണ് പറവകൾക്കും മറ്റുജീവികൾക്കും ദാഹജലമൊരുക്കിയത്. ഈ 'പാനപാത്രം' വൃത്തിയായി സംരക്ഷിച്ചു പോരുന്നു