ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ/സയൻസ് ക്ലബ്
സയൻസ് ക്ലബ്
കോവിഡ് പശ്ചാത്തലത്തിലും കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസങ്ങൾക്ക് പ്രാധാന്യം നൽകി , കുട്ടികളിൽ ശാസ്ത്രാ വബോധം വളർത്തുന്നതിനും ശാസ്ത്ര കൗതുകം ഉണർത്തുന്നതിനുമായി , ജി യു പി സ്കൂൾ പുളളിയിൽ ശാസ്ത്ര ക്ലബ് താഴെ പറയുന്ന പ്രവർത്തനങ്ങൾ നടത്തി.
1. ജി യു.പി സ്കൂൾ പുള്ളിയിൽ 2021 - 22 അധ്യയന വർഷത്തെ ചാന്ദ്രദിനം (July 21 ) സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി ഉചിതമായി ആചരിച്ചു. ചാന്ദ്രദിന പ്രവർത്തനങ്ങളായി
1.ക്വിസ്
2.ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, വാർത്തകൾ എന്നിവ ശേഖരിച്ചു പതിപ്പ് തയ്യാറാക്കൽ, തുടങ്ങിയവ നടത്തി. വിജയികളെ കണ്ടെത്തി അനുമോദിച്ചു.
2.2021-22 അധ്യയനവർഷത്തെ പുള്ളിയിൽ ജി യു പി സ്കൂളിലെ ശാസ്ത്രമേള , 16/10/2021 , 17/10/2021 (ശനി, ഞായർ ) ദിവസങ്ങളിൽ ഓൺലൈനായി നടന്നു.
മത്സരയിനങ്ങൾ
1. ലഘു പരീക്ഷണം
2. working model
3. still model
4 . Leaf collection
എന്നിവയായിരുന്നു.
ഒരു കുട്ടിക്ക് ഏതെങ്കിലും രണ്ട് ഇനങ്ങളിൽ മത്സരിക്കാവുന്നതരത്തിലാണ് മത്സരം ക്രമീകരിച്ചത്. ഓരോ ഇനത്തിലും ഒന്ന്, രണ്ട് , മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി അനുമോദിച്ചു.