ജി.യു.പി.എസ് പുള്ളിയിൽ/ഉണരാം ഉയരാം
ഉണരാം....ഉയരാം..2022
കോവിഡ് 19 സൃഷ്ടിച്ച ഡിജിറ്റൽ മാർജിനലൈസേഷൻ പല കുട്ടികളുടെയും അക്കാദമിക നിലവാരത്തെ സാരമായി ബാധിച്ചു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പഠന പിന്നാക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് ഉണരാം....ഉയരാം....
അതതു ക്ലാസ്സ് അധ്യാപകർക്കാണ് ഇതിന്റെ ചുമതല. വൈകിട്ട് 3 മണിമുതൽ 4 മണിവരെ ഇതു സ്കൂളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. കുട്ടികൾ പഠന പ്രയാസം നേരിടുന്ന മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം എന്നീ വിഷയങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ പദ്ധതി സ്കൂളിൽ നടപ്പിലാക്കുന്നത്