ജി.യു.പി.എസ് പഴയകടക്കൽ/അക്ഷരവൃക്ഷം/'''എന്റെ ബൂട്ട് '''
എന്റെ ബൂട്ട്
അങ്ങനെ എനിക്കും ഒരു ബൂട്ട് വാങ്ങി. എത്ര പ്രതീക്ഷയോടെയാണ് അത് വാങ്ങിയത്. പിറ്റേ ദിവസം മുതൽ പുറത്തിറങ്ങാൻ പാടില്ലാത്ത അവസ്ഥയായി. ഈ 'കൊറോണ' വന്നതോടെ കളിയ്ക്കാൻ പുറത്തിറങ്ങാൻ പറ്റില്ലല്ലോ. ബൂട്ട് വാങ്ങി വന്നാൽ നാളെ മുതൽ നിന്നെയും ഫുട്ബോൾ കളിക്കാൻ കൂട്ടാമെന്നു പറഞ്ഞതാണ് കൂട്ടുകാർ. അച്ഛൻ അന്ന് രാത്രി തന്നെ ബൂട്ട് വാങ്ങിക്കൊണ്ടു വന്നു. ഞാൻ ബൂട്ട് കാലിലിട്ടു നോക്കി. സന്തോഷം കൊണ്ട് ഞാൻ തുള്ളിച്ചാടി. പക്ഷെ, അന്ന് മുതൽ എന്റെ ബൂട്ട് ബാഗിൽത്തന്നെ. എന്നാണാവോ ഈ കൊറോണ എന്ന മഹാമാരി വിട്ടുപോവുക? ബൂട്ടിട്ട് എന്നാണാവോ എനിക്ക് ഗ്രൗണ്ടിൽ കളിയ്ക്കാൻ കഴിയുക? ആ ദിവസത്തിനായി കാത്തിരിക്കുകയാണ് ഞാൻ. അസുഖം ഉണ്ടാവാതിരിക്കാൻ വേണ്ടിയല്ലേ പുറത്തിറങ്ങേണ്ട എന്ന് പറയുന്നത്. അതുകൊണ്ടു സമാധാനിക്കാം.
വീട്ടിലിരിക്കാം സുരക്ഷിതരാകാം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ