ജി.യു.പി.എസ് തേഞ്ഞിപ്പലം/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
പരിസ്ഥിതി വാരാചരണം
ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്
സമഗ്ര ഗുണ മേന്മ വിദ്യാഭ്യാസ പദ്ധതി യുടെ ഭാഗമായി ജി യു പി തേഞ്ഞിപ്പലം സ്കൂളിൽ ആരോഗ്യ ശീലങ്ങളെകുറിച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
തേഞ്ഞിപ്പലം കുടുംബരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീമതി ഇ എച്ച് അമൃത ക്ലാസിനു നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി കെ വിപിൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് എൻ സുപ്രിയ അദ്യക്ഷത വഹിച്ചു.ശുചിത്വ ക്ലബ് കൺവീനർ കെ സാജിത പരിപാടിക്ക് നന്ദി പറഞ്ഞു.
വായന മാസാചരണം
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്
ജി യു പി സ്കൂൾ തേഞ്ഞിപ്പലം ചെനക്കലങ്ങാടിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.മലപ്പുറം ജില്ല വിമുക്തി മിഷൻ ലൈസൺ ഓഫീസറും
എക്സൈസ് വകുപ്പ് പ്രിവന്റ്റീവ് ഓഫീസറുമായ ശ്രീ ബിജു പാറോൾ ക്ലാസിനു നേതൃത്വം നൽകി.സ്കൂൾ ഹെഡ് മിസ്ട്രസ്സ് ശ്രീമതി പത്മിനി കുമാരി അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി വിപിൻ സ്വാഗതം പറഞ്ഞു. എൻ സുപ്രിയ ടീച്ചർ പരിപാടിക്ക് നന്ദി പറഞ്ഞു.