ജി.യു.പി.എസ് ചുങ്കക്കുന്ന്/അക്ഷരവൃക്ഷം/വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
വിപത്ത്

അന്നുവന്ന നായാട്ടുസംഘം കണ്ണിൽ കണ്ടതിനെയൊക്കെ വെടിവെച്ചു വീഴ്ത്തി.ഞാൻകുടികൊള്ളുന്ന കാട്ടു പന്നിയേയും.മാംസ കടയിലെത്തിയപ്പോൾ ഞാൻ പേടിച്ചുവിറച്ചു.തൊലിയുരിച്ച് മസാല പുരട്ടി കമ്പിയിൽ കോർ ത്ത്ചുട്ടുതിന്നുന്നു.എന്റെ ചങ്ങാതിയായ പന്നിയേയും വെട്ടിക്കീറി തുണ്ടമാക്കി.ഞാൻ മരണത്തെ മുന്നിൽ കാണുകയായിരുന്നു.ഞാൻ ദൈവത്തോട് പ്രാർത്തിച്ചു.ദൈവം എനിക്കൊരു ഉപായം പറഞ്ഞുതന്നു. ഞാനാ ചെറുപ്പക്കാരന്റെ കൈയ്യിൽ ചാടിക്കയറി.അവനൊന്ന് മൂക്കുതൊട്ടപ്പോൾ ഞൊടിയിടയിൽ ഞാനവന്റെ ശ്വസനാളത്തിലെത്തി.അപ്പോഴെ എനിക്കു ശ്വാസം നേരെ വീണുള്ളൂ. പിന്നെ പതിനാല് ദിവസം ഞാൻ ധ്യാനത്തിലായിരുന്നു.ഇതിനിടയിൽ ഞാൻ പെറ്റുപെരുകി. എന്റെചങ്ങാതിക്ക് പനിയും ചുമയും തുടങ്ങി.എന്റെ കുഞ്ഞുങ്ങൾ ആടി തിമർത്തു. ആ വീട്ടുകാരിൽനിന്നും അയൽക്കാരിലേക്ക് കൂടുവിട്ട് കൂടുമാറി.ദിവസങ്ങൾ കൊണ്ട് ഞങ്ങളാപ്രദേശത്തെ ശവപ്പറമ്പാക്കി മാറ്റി. ലോകരാജ്യങ്ങളിലെല്ലാം ഞങ്ങൾ സംഹാര താണ്ഡവമാടി.പക്ഷെ ദിവസങ്ങൾ കൊണ്ട് ദുഷ്ടരായ മനുഷ്യർ ഞങ്ങളുടെ ഉറവിടം കണ്ടെത്തി.ചൈനയിലെ വുഹാൻ- കൊറോണ – കോവിഡ് 19. പിന്നെ ഞങ്ങൾ മനുഷ്യരുമായി അതിരൂക്ഷ യുദ്ധത്തിൽ ഏർപ്പെട്ടു.ഞങ്ങൾക്കേവർക്കും ഏറെ തലവേദന സൃഷ്ടിക്കുന്നത് കേരളം എന്ന സംസ്ഥനമാണ്.ഞങ്ങളുടെ നീക്കങ്ങൾ മുൻകൂട്ടിക്കണ്ട് പടയൊരുക്കം നടത്തുകയാണവർ.നിങ്ങളോട് തോറ്റാലും ഞങ്ങൾ ഞങ്ങളുടെ അവതാരലക്ഷ്യം നിറവേറ്റുകതന്നെ ചെയ്യും.വൻ വിപത്ത് വിതച്ചേ ഞങ്ങൾ പിൻമാറൂ. .....കൊറോണ....

ആൻലിയ ചാക്കൊ
ഏഴാംതരം ഗവ.യു.പി.സ്കൂൾ ചുങ്കക്കുന്ന്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ