ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/വൈറൽ ചൊല്ലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ചില വൈറൽ ചൊല്ലുകൾ

അകലം പിഴച്ചാൽ ആകെ പിഴക്കും.

കാണം വിറ്റും മാസ്‌ക് വാങ്ങണം.

മാസ്കാണെങ്കിലും മുഖമാകെ ചുറ്റരുത്.

അഗ്രഹാരത്തിൽ പിറന്നാലും കൊറോണ വരാതിരിക്കില്ല.

ബസ്സോടിയില്ലെങ്കിയും വയസ്സോടും

കൊറോണക്കിടയ്ക്ക് മദ്യക്കച്ചവടം

കോവിഡ് കാരനെ നമ്പിയാലും ക്വാറന്റൈൻകാരനെ നമ്പരുത്.

ഐസോലാഷനിൽ കഴിയുകയും വേണം അങ്ങാടിയിൽ പോവുകയും വേണം

ക്വാറന്റൈൻകാരനെ കോവിഡ് കാരനാക്കരുത്

കോവിഡ് വന്നവന് ചൊള്ള പിടിച്ചു.

കോവിഡ് കാലത്തെ പൊലീസിനെപോലെ

ലോക്ക്ഡൗണിൽ ആയവർ ഹർത്താലിൽ കുഴങ്ങില്ല.

കോറോണക്കാരന് ജലദോഷം പേടി.

സമ്പത്ത് കാലത്ത് മാസ്‌ക് പത്ത് തയ്ച്ചാ കൊറോണക്കാലത്ത് മുഖത്തണിഞ്ഞു നടയ്ക്കാം.

വൈറസായാലും മതി അത്താഴം മുടക്കാൻ.

ശുചിത്വം പാലിച്ചില്ലെങ്കിൽ ചൈനയിൽ നിന്നാണെങ്കിലും കൊറോണ എത്തും.

സൗജന്യ റേഷനിൽ അഴുക്ക് നോക്കരുത്.

ഗതി കെട്ടാൽ വവ്വാൽ വൈറസും തരും.

രണ്ടു നാലു ദിനം കൊണ്ടുലകത്തെ ലോക്ക് ഡൗണിലാക്കുന്നതും ഭവാൻ.

കോവിഡ് മനുഷ്യനു മാത്രം.

ഈനാംപേച്ചിക്ക് കൊറോണവൈറസ് കൂട്ട്.

രോഗം പരത്തുന്ന സുഹൃത്തിനെക്കാൾ നല്ലത് വീട്ടിലിരിക്കുന്ന ശത്രുവാണ്.

ലോക്ക്ഡൗൺ ഗുണം പത്തു ഗുണം

അങ്ങാടിയിൽ പോകാൻ ചങ്ങാതി വേണ്ട.

അങ്ങേലെ കൊറോണ ഇങ്ങേലും വരും.

ആണ്ട ബാധ കൊണ്ടേ പോകൂ.

ആളു കൂടിയാൽ കൊറോണ ചാകില്ല.

സോപ്പിട്ട കൊറോണ കടിക്കില്ല.

കൊറോണയെത്ര നാട് കണ്ടതാ.

കൊറോണയ്ക്കാരു മണി കെട്ടും.

കോവിഡ് കാലത്തുള്ള ശീലം മറക്കുമോ മനുഷനുള്ള കാലം.

ഓടുന്ന കൊറോണ ക്കൊരു മുഴം മുമ്പേ.

അങ്ങുമിങ്ങും നടന്നാൽ എങ്ങുമെത്താ.

സർക്കാർ ചൊല്ലും മുതു നെല്ലിക്ക ആദ്യം കയ്ക്കും, പിന്നീട് മധുരിക്കും.

ലാത്തികൊണ്ടവൻ ഡ്രോണ് കണ്ട മാതിരി.

വൈറസെന്തിനാ നന്നാഴി.

തുമ്മുന്നവരെല്ലാം കൊറോണക്കാരല്ല.


അമൻഷ.ടി
7 C ജി യു പി സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം