ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/മനുവും കൂട്ടുകാരും

Schoolwiki സംരംഭത്തിൽ നിന്ന്
മനുവും കൂട്ടുകാരും

മനുവിന്റെ അമ്മയ്ക്ക് രണ്ടു മക്കളായിരുന്നു . അനുവും മനുവും.അനു നല്ല കുട്ടിയാണ് സ്കൂളിൽ ഒന്നാമനായിരുന്നു.എന്നാൽ മനു വൃത്തിയില്ലാത്ത കുട്ടിയും.അവരുടെ കുഞ്ഞു ഗ്രാമത്തിൽ വിശാലമായ മൈതാനമുണ്ടായിരുന്നു.എല്ലാ ദിവസങ്ങളിലും മനുവും കൂട്ടുകാരും മൈതാനിയിലേക്ക് കളിക്കാൻ പോവാറുണ്ട്.മൈതാനിയിൽ നിന്ന് മനുവിന്റെ ഡ്രൈസ്സിലെല്ലാം അഴുക്ക് പുരണ്ടിട്ടുണ്ടാവും.കളി കഴിഞ്ഞു വീട്ടിലേക്ക് പോയാൽ അവനെ അമ്മ എന്നും വഴക്ക് പറയും.എന്തിനാന്നറിയോ ...മനുവിന്റെ വെള്ള കുപ്പായത്തിൽ അഴുക്ക് പിടിപ്പിച്ചിട്ട്.അങ്ങനെ ഒരു ദിവസം അവന് പനിയും തൊണ്ട വേദനയും പിടിപ്പെട്ടു.അവൻ കുറേ ദിവസം ആശുപത്രിയിലായി.അസുഖം മാറി അവൻ വീട്ടിലേക്ക് പോയി.മനു പിന്നെയും കൂട്ടുകാരുമൊത്ത് കളിക്കാൻ പോയി തുടങ്ങി.അങ്ങനെ മനുവിന്റെ ചില കൂട്ടുകാർക്ക് പനി പകർന്നു.എല്ലാവരും ഇനി മൈതാനിയിലേക്ക് പോവാൻ കഴിയില്ലല്ലോ എന്നോർത്ത് വിഷമത്തിലായി.പനി പിടിച്ച എല്ലാവരും ആശുപത്രിയിലുമായി.മനു തന്റെ കൂട്ടുകാരെ കാണാൻ പോയി. "സാരമില്ല കൂട്ടുകാരെ ഞാനൊരു വലിയ തെറ്റാണ് നിങ്ങളോട് ചെയ്തത്". കൂട്ടുകാർ ചോദിച്ചു:എങ്ങനെയാണ് നിനക്ക് പനി പിടിച്ചെന്നറിയോ? ഇല്ല എനിക്കറിയില്ല കൂട്ടുകാരെ മനു പറഞ്ഞു.എന്നാൽ ഞങ്ങൾ പറഞ്ഞു തരട്ടെ.നീ എന്നും കളി കഴിഞ്ഞു വീട്ടിലേക്ക് പോവുന്പോൾ ശരീരം മുഴുവനും അഴുക്ക് പുരണ്ടിട്ടുണ്ടായിരുന്നു.ഇനി ഞാനങ്ങനെ ചെയ്യില്ല കൂട്ടുകാരെ..ഇനി മുതൽ അമ്മയും അച്ഛനും നിങ്ങളെല്ലാവരും പറയുന്നത് ഞാൻ അനുസരിക്കും. റ്റാറ്റാ റ്റാറ്റാ ..ഇനി പിന്നെ കാണാം കൂട്ടുകാരെ...


രിദ ഫാത്തിമ
2 C ജി യു പി സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ