ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി

മഹാപ്രളയം പിന്നിട്ടു പോരവെ കൊച്ചു കേരളം.
നിപ്പയെ തടഞ്ഞു നിർത്തിയതോർക്കണം.
കൊറോണ മുള്ളുകളായ് ഓടി ചാടി വന്നു.
ഏവരും വീട്ടിൽ നിന്നിറങ്ങാതെ നിന്നു.
നാടും,വീടും നിശ്ചലയമായി എങ്ങും.
ഭീതിയുടെ നിഴൽ വിട്ടുമാറാതെ ലോകം.
മാലാഖമാരും ആരോഗ്യ പ്രവർത്തകരും സദാ-
ഉറക്കമില്ലാതെ ഉയർത്തെഴുന്നേറ്റു നമുക്കായ്.
വെറുതെ അലഞ്ഞു തിരിഞ്ഞു നടക്കാതെ.
ശുചിത്വം കാത്തു നില കൊള്ളുക മറക്കാതെ.
ചക്കയും മാങ്ങയും അടുക്കള വാണിടുമ്പോൾ.
ആരോഗ്യം വീണിടാതെ നോക്കണം നാം.
ബിരിയാണിയും ഫാസ്റ്റ്ഫുഡും പോയി മറഞ്ഞു.
എങ്ങും നാടൻ ഭക്ഷണം പൊന്തി വന്നു.
പുകയും മാലിന്യങ്ങളും ഏൽക്കാത്ത ഭൂമി
ഇന്നലെകളുടെ ഓർമ്മകളെ തലോടി.
ആദിമ മനുഷ്യന്റെ ഇടപെടലുകളോർത്തു..
ഇന്നിന്റെ മനുഷ്യൻ ലജ്ജിച്ചു തലതാഴ്ത്തി.

 

ദിയ ഫാത്തിമ എ.കെ
6 B ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത