ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/പരിസ്ഥിതി.
പരിസ്ഥിതി
ആധുനിക തലമുറ നേരിടുന്ന ഒരു പ്രശ്നമാണ് പരിസ്ഥിതി മലിനീകരണം. ഇതിന് കാരണം നമ്മളിൽ ചിലരുടെ ക്രൂരമായ പ്രവർത്തി മൂലമാണ്. നൂതന സാങ്കേതിക വിദ്യയുടെ അൽഭുത ലോകത്ത് ജീവിക്കുന്ന നമ്മൾ എപ്പോഴെങ്കിലും നമ്മുടെ പ്രകൃതിയെ കുറിച്ചോ പരിസ്ഥിതിയെ കുറിച്ചോ ചിന്തിച്ചിട്ടുണ്ടോ? കുന്നായ കുന്നുകളൊക്കെ ഇടിച്ച് വയലായ വയലുകളൊക്കെ നിരത്തി തെളിനീരുറവകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുത്തിനിറച്ച് നമ്മളാൽ കഴിയും വിധം പരിസ്ഥിതിയെ മലിനപ്പെടുത്തുകയാണ്. കോൺക്രീറ്റ് വീടുകളിൽ വെന്തുരുകി വാതോരാതെ പരിസ്ഥിതിയെ കുറിച്ച് സംസാരിക്കുന്ന ആളുകൾ ഇപ്പോഴും നമ്മുടെ കൂട്ടത്തിൽ ഉണ്ട്. വർഷം പോവുംതോറും നമ്മൾ നാശത്തിലേക്ക് പോവുകയാണ്. അതിനുദാഹരണമാണ് ഉരുൾപൊട്ടൽ, പ്രളയം, കാട്ടുതീ, വരൾച്ച തുടങ്ങിയ ദുരന്തങ്ങൾ. ഇതിന് കാരണം മനുഷ്യർ തന്നെയാണെന്ന് നമുക്ക് തീർത്തും പറയാം. വനനശീകരണം, കുന്നിടിക്കൽ, പുഴയിൽ നിന്ന് മണൽ വാരൽ, വയൽ നികത്തൽ, കുളം നികത്തൽ തുടങ്ങി നമ്മൾ ഓരോരുത്തരുടെയും പ്രവർത്തനങ്ങൾ മൂലം നമ്മളെ മാത്രമല്ല നശിപ്പിക്കുന്നത് ആവാസ വ്യവസ്ഥയെ കൂടിയാണ്. ദിവസങ്ങൾ പോവും തോറും മനുഷ്യർക്ക് കൃഷിയോടുള്ള താൽപര്യം കുറഞ്ഞ് വരികയാണ്. എന്നാൽ നമ്മളിൽ കൃഷിയെയും, മണ്ണിനെയും സ്നേഹിക്കുന്നവരും ഉണ്ട്. പക്ഷേ ചെടിക്ക് അടിക്കുന്ന രാസവളങ്ങൾ മണ്ണിന്റെ ഫലപൂഷ്ടി ഇല്ലാതാക്കുകയാണ്. കെട്ടിടങ്ങളിൽ നിന്ന് വരുന്ന പുക പ്രകൃതിയിലേക്ക് അലിഞ്ഞ് ചേരുകയും മലിനജലം ജലാശയങ്ങളിൽ പോയി ലയിക്കുകയും ചെയ്യുന്നു. അത് നമ്മുടെ ഓരോരുത്തരുടെയും ജീവന് തന്നെ ഭീഷണിയായി തീരുന്നു. മരങ്ങൾ വെട്ടിനശിപ്പിക്കുന്നതിനാൽ മഴ ലഭിക്കാതെ വരൾച്ചക്ക് കാരണമാകുന്നു. ജലമില്ലാതെ ഭൂമി വറ്റിവരണ്ട് പോകുന്നു. വാഹനങ്ങളിൽ നിന്നുള്ള പുക വായു മലിനീകരണത്തിന് കാരണമാകുന്നു അതുപോലെതന്നെ അമ്ലമഴക്കും കാരണമാകുന്നു. ഇതെല്ലാം നമ്മുടെ മനോഹരമായ ഭൂമിയുടെ അടിത്തറ വേരോടെ പിഴുതെടുത്ത് കളയുകയാണ്. ഒന്നാലോചിച്ചു നോക്കൂ, ഈ ഭൂമി നമ്മൾക്ക് മാത്രമുള്ളതല്ല. നമ്മുടെ കുഞ്ഞുങ്ങൾക്കും വരും തലമുറയ്ക്കും കൂടി ഉള്ളതാണ്.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം