ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/പകർച്ചവ്യാധികളെ തടയാം

Schoolwiki സംരംഭത്തിൽ നിന്ന്
പകർച്ചവ്യാധികളെ തടയാം

കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാൻ ലോകം മുഴുവൻ വീട്ടിലിരിക്കുകയാണ്.ഒരു മാസത്തിലേറെയായി കോറോണ വരാതിരിക്കാനുള്ള അതീവ ജാഗ്രതയിലാണ് നാം. സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശങ്ങൾ നാം പാലിക്കുന്നു. കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകുക, ശാരീരിക അകലം പാലിക്കുക ,മാസ്ക് ധരിക്കുക തുടങ്ങിയ കാര്യങ്ങൾ നാം ചെയ്യുന്നു. നമ്മുടെ കൊച്ചു കേരളം ഈ മഹാമാരിയിൽ നിന്ന് ഏറെക്കുറെ മുക്തമായി . കൊറോണയെ മാത്രമല്ല മറ്റു പകർച്ചവ്യാധികളെയും നാം അകറ്റേണ്ടതുണ്ട്. പരിസ്ഥിതി മലിനീകരണമാണ് എല്ലാ പകർച്ചവ്യാധികളുടെയും പ്രധാന കാരണം.എലിപ്പനി ,ഡങ്കിപ്പനി, മഞ്ഞപ്പിത്തം ,ടൈഫോയ്ഡ് തുടങ്ങി രോഗങ്ങളുടെ പട്ടിക നീളുന്നു.ഇത്തരം രോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലുകൾ നാം എടുക്കേണ്ടതുണ്ട്.ശുദ്ധജല ദൗർലഭ്യം മഞ്ഞപ്പിത്തം, വയറിളക്കം പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നു. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതിലൂടെ പല രോഗങ്ങളെയും തടയാം. മലിനജലം ഉപയോഗിക്കാതിരിക്കുക.വേനലിൽ വെള്ളം വറ്റി തുടങ്ങിയ കുളങ്ങളിലും തോടുകളിലും കുളിക്കാതിരിക്കുക മഴക്കാല രോഗങ്ങളെയും തടയേണ്ടതുണ്ട്. കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത് കൂടുതലും മഴക്കാലത്താണ്.ഡങ്കിപ്പനി ,മലമ്പനി തുടങ്ങിയവ കൊ തുകുകളിലൂടെ പകരുന്ന രോഗങ്ങളാണ്.വീടിന് പരിസരത്ത് വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്.ചിരട്ടകൾ, മറ്റു പാത്രങ്ങൾ ,ചെറിയ കുഴികൾ എന്നിവയിലെ വെള്ളം ഒഴിവാക്കുക. ഇവയിൽ കൊതുകുകൾ പെരുകാൻ സാധ്യതയുണ്ട്. മലിനജലം ഉപയോഗിക്കാതിരിക്കുക. എലികളുടെ മൂത്രം വെള്ളത്തിൽ കലർന്ന് അതുവഴി രോഗാണുക്കൾ മനുഷ്യ ശരീരത്തിലെത്തി എലിപ്പനി പോലുള്ള രോഗങ്ങൾ വരുന്നു. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പകർച്ചവ്യാധികളെ തടയാനുള്ള മാർഗങ്ങളിൽ പ്രധാനപ്പെട്ടതാണ്. ഓർക്കുക, "രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്."

മിൻഹഫാത്തിമ.കെ
5 E ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം