ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/കുഞ്ഞൂസിന്റെ സങ്കടം

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞൂസിന്റെ സങ്കടം

                          
ഒരു ദിവസം ലില്ലിയും കുഞ്ഞൂസും മുറ്റത്ത് കളിക്കുകയായിരുന്നു. അപ്പോഴാണ് കുഞ്ഞൂസിന്റെ ഉപ്പ സാധനങ്ങളുമായി വന്നത്. ഉപ്പ സാധനങ്ങൾ അവിടെ വച്ച് ഹാൻഡ് വാഷ് കൊണ്ട് കൈ കഴുകി. അപ്പോൾ കുഞ്ഞൂസ് ഉപ്പയോട് ചോദിച്ചു " ഉപ്പാ, നിങ്ങളെന്തിനാണ് കൈ ക ഴു കുന്നത്, മാത്രവുമല്ല മാസ് കും ധരിച്ചിട്ടുണ്ടല്ലോ . അപ്പോൾ ഉപ്പ പറഞ്ഞു "കൊറോണ കാരണമാണ് മാസ്ക് ധരിച്ചത് . അപ്പോൾ കുഞ്ഞൂസ് ചോദിച്ചു "കൊറോണ എന്ന് പറഞ്ഞാൽ എന്താണ്?. ഉപ്പ കൊറോണയെക്കുറിച്ച് വിശദീകരിക്കാൻ തുടങ്ങി . "കൊറോണ എന്ന് പറഞ്ഞാൽ ഒരു വൈറസാണ്, ആ രോഗം ബാധിച്ചാൽ മരണം വരെ സംഭവിക്കും. കുഞ്ഞൂസ് വീണ്ടും ചോദിച്ചു "ഈ രോഗത്തിന് മരുന്നുണ്ടോ? ഉപ്പ പറഞ്ഞു "ഇല്ല മോനേ.... ഉപ്പ തുടർന്നു " കൊറോണ എന്ന വൈറസ് പരത്തുന്ന രോഗമാണ് കൊവിഡ് 19. ഈ രോഗം കാരണം ലോകം മുഴുവൻ ഭീതിയിലാണ്.ലക്ഷക്കണക്കിനു പേർ രോഗിയായും അതുപോലെ ലക്ഷക്കണക്കിനു പേർ മരണപ്പെട്ടിട്ടുമുണ്ട്.ഒരു പാട് കാലങ്ങൾക്ക് മുമ്പ് വസൂരി എന്ന രോഗം ഉണ്ടായിരുന്നു. അതിനെ നമ്മുടെ നാട്ടിൽ നിന്ന് തുരത്തിയത് പോലെ കൊ വിഡ് 19 നെയും അതിജീവിക്കുക തന്നെ ചെയ്യും . കുഞ്ഞൂസ് ഉപ്പ പറയുന്നത് ശ്രദ്ധിച്ചു കേട്ടു നിന്നു. ഉപ്പ തുടർന്നു " നമ്മൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം, പൊതു സ്ഥലങ്ങളിൽ തുപ്പരുത്, എപ്പോഴും കൈ നന്നായി കഴുകണം .നിങ്ങൾ പുറത്തേക്ക് ആവശ്യമില്ലാതെ പോകരുതെന്ന് ഉപ്പ ആവർത്തിച്ച് പറഞ്ഞു. ഇനി നിങ്ങൾ കളിച്ചോളൂ.... ഉപ്പ പറഞ്ഞത് മോന് മനസ്സിലായില്ലേ. അവൻ പറഞ്ഞു " മനസ്സിലായി "അന്നു മുതൽ അവൻ ജാഗ്രതയോടെ ജീവിക്കാൻ തുടങ്ങി

ലുത്ഫിയ ഫാത്തിമ
2 C ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ