ജി.യു.പി.എസ് ആറ്റൂർ/അക്ഷരവൃക്ഷം/ പൂന്തോട്ടം
പൂന്തോട്ടം
എന്റെ വീടിന്റെ മുറ്റത്ത് ചെറിയ ഒരു പൂന്തോട്ടമുണ്ട്. അതിൽ ചെമ്പരത്തി, മുല്ല, ചെമ്പകം, തെച്ചി, മന്ദാരം, റോസ, വാടാർ മല്ലി, ചെണ്ടുമല്ലി തുടങ്ങിയ നാടൻ ചെടികളാണുള്ളത്. ഇവയിൽ പൂക്കൾ വിടരുമ്പോൾ പൂമ്പാറ്റകൾ വന്ന് തേൻ കുടിക്കുന്നതു കാണാം. ഈ ചെടിയിലെ പൂക്കൾ കൊണ്ട് ഞാൻ ഓണത്തിന് പൂക്കൾ ഇടാറുണ്ട്. പലനിറത്തിലുള്ള പൂക്കളെ എനിക്കിഷ്ടമാണ്. ചെടികൾക്ക് വെള്ളം നനയ്ക്കാനും പുല്ലു പറിക്കാനുമൊക്കെ എനിക്കിഷ്ടമാണ്. കൂടാതെ കൃഷ്ണ തുളസി, കർപ്പൂര തുളസി, കൂവളം, വേപ്പ്, ഉങ്ങ് മൃത്തൾ, കഞ്ഞി കൂർക്ക തുടങ്ങിയ ഔഷധ സസ്യങ്ങളും ഉണ്ട് . ഇവ പനി, ജലദോഷം, ചുമ തുടങ്ങിയ അസുഖങ്ങൾക്കുള്ള മരുന്നാണ്. ഇത്തരത്തിലുള്ള ചെട്ടികളെല്ലാം ചേർന്നതാണ് എന്റെ വീട്ടിലെ പൂന്തോട്ടം .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടക്കാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടക്കാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം