ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/അക്ഷരവൃക്ഷം/മലയാളി

Schoolwiki സംരംഭത്തിൽ നിന്ന്
മലയാളി

മലയാള നാട് മാതൃകാ നാട്
മലയാളി മനസ്സ് സ്നേഹ മനസ്സ്
കൊറോണ വന്ന് കൊലവിളിയായ്
ലോകമാകെ ഇന്ന് നിലവിളിയായ്
പൊരുതി നമ്മൾ പൊരുതി
കേരള നാട് ഒരു മനസ്സായ് പൊരുതി
നമ്മളൊന്നായി വൃത്തിയുും ശുചിത്വവും
ശീലമാക്കി നാം അൽ സ്വൽപ
ദൂരേക്ക് മാറിനിന്നു നാം
പൂട്ട് വീണ് പട്ടിണിയുള്ളവർക്കായി
സാമൂഹ്യ അടുക്കളയിൽ ഊണ് വിളമ്പി
മാതൃകയായി നമ്മൾ മാതൃകയായി
മലയാളി നമ്മൾ മാതുകയായി
ആരോഗ്യ പ്രവർത്തകർ അത്ഭുതമാണേ
മലയാളി സേവകർ വിസ്മയമാണേ
ഊണില്ല ഉറക്കമില്ല വിശ്രമമില്ല
വീടില്ല നാടില്ല കുടുംബവുമില്ല
കോവിഡിനെ ഓടിക്കാതെ കൂടണയില്ല
പ്രാർത്ഥിച്ചിടാം നമുക്ക് പ്രവർത്തിച്ചിടാം
നല്ലൊരു നാളേക്ക് കാത്തിരുന്നിടാം

മുർഷിദ ഇ കെ
5 ബി ജി.യു.പി.സ്കൂൾ മുണ്ടോത്തുപറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത