ഇതു നാട് നമ്മുടെ കേരളനാട്
മലകളും പുഴകളുമുള്ള നാട്
മലരണിക്കാടുകളുള്ള നാട്
മാമലനാടായ കേരളനാട്
കൊല്ലാതെ കൊല്ലുന്ന പ്ലാസ്റ്റിക്കുവേസ്റ്റുകൾ
നീക്കണം നമ്മുടെ നാട്ടിൽ നിന്നും
രോഗമായ് വന്നിടും കാലനേ നിന്നെ
രോഗമുക്തിയ്ക്കായ് നീക്കിടുന്നു
മാറ്റുക മാലിന്യക്കൂമ്പാരം ...........
മാമലനാടിനെ രക്ഷിയ്ക്കാനായ്....