ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ


സ്നേഹമായ് ദു:ഖമായ്
വർഷിക്കുന്ന നീ
ഈറൻകാറ്റായി
പ്രിയമുള്ളോ‍‍ർക്കു വേണ്ടിയോ
നിൻ ആത്മകഥ പറയുമ്പോൾ
ഇടക്കുവെച്ചു നീ നിർത്തികളയുന്നതും
ഞാൻ ഉണ‍‍ർന്നുനോക്കുമ്പോൾ
നിൻതേങ്ങലുകൾ മാത്രം
വരുമോ ഇനിയും നീ
സ്നേഹഗീതമായി
തഴുകുമോ നിൻ മക്കളേപ്പോൽ
നിൻസ്പർശനം
ഏതോ മങ്ങിയ കിനാവുപോൽ


 

സായന്ത്
5 B ജി. യു. പി. എസ് പുറത്തൂർ പടിഞ്ഞാറേക്കര
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത