ജി.യു.പി.എസ്. പത്തപ്പിരിയം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

പ്രിയപ്പെട്ട കൂട്ടുകാരെ,

      നമ്മുടെ ലോകത്ത് എല്ലാ മനുഷ്യരും ഇപ്പോൾ പുതിയ ഒരു രോഗമായ കൊറോണ വൈറസ് അഥവാ (covid-19) എന്ന അസുഖത്തോട് പോരാടി കൊണ്ടിരിക്കുകയാണല്ലോ. ഇപ്പോൾ നമ്മുടെ രാജ്യമായ ഇന്ത്യയുടെ കാര്യം തന്നെ നമുക്ക് വിഷയമായി എടുക്കാം. നമ്മുടെ രാജ്യത്തെ ഒരുപാട് പേർക്ക് ഈ രോഗം  പിടിപെട്ടു കഴിഞ്ഞു. കുറേപ്പേർ നമ്മെ വിട്ട് നമ്മിൽനിന്ന് പോവുകയും യും ചെയ്തു. ഈ വേളയിൽ നമ്മുടെ ആരോഗ്യ പ്രവർത്തകരും സർക്കാരും പോലീസുകാരും എല്ലാവരും ഈ മഹാ അപകടകാരിയായ ഈ രോഗം വരാതിരിക്കാൻ ഉപദേശങ്ങൾ തന്നു കൊണ്ടിരിക്കുകയാണ്. അവർ ജനങ്ങൾക്കുവേണ്ടി രാവുംപകലും നിന്ന് ജോലി ചെയ്യുകയാണ്. ഈ രോഗത്തിനെതിരെ പൊരുതാൻ വേണ്ടി സർക്കാർ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.എന്നുവെച്ചാൽ പുറത്തിറങ്ങാതെ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഈ വൈറസിനെ ഇല്ലായ്മ ചെയ്യാൻ വേണ്ടി. ഹോസ്പിറ്റലുകളും മെഡിക്കൽ സ്റ്റോറുകളും പലചരക്ക് കടകൾ അങ്ങനെയുള്ള അത്യാവശ്യം ആവശ്യമുള്ള കടകൾ മാത്രം തുറന്നു പ്രവർത്തിക്കുന്നുളളൂ.നമ്മുടെ രാജ്യത്തുള്ള എല്ലാ ജനങ്ങളും ഇതിൻറെ ഭീകരമായ അവസ്ഥ മനസ്സിലാക്കി കൊണ്ട് തന്നെ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ നിൽക്കുകയാണ്.അതുകൊണ്ടുതന്നെ നമ്മുടെ രാജ്യത്തുനിന്ന് ഈ വൈറസിന് എത്രയും പെട്ടെന്ന് തുടച്ചുനീക്കാൻ ആവും എന്ന് പ്രതീക്ഷിക്കുന്നു.മറ്റുള്ള പല രാജ്യങ്ങളിലും ഇത് അത്രയ്ക്ക് ഗൗരവമായി എടുക്കാത്തത് കൊണ്ട് തന്നെ ഒരുപാട് മരണങ്ങളും അസുഖകാരും കൂടുതൽ കൂടുതൽ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. എല്ലാവർക്കും നമ്മൾ മലയാളികൾ ഒരു മാതൃകയാവുകയാണ് ഈ വിഷയത്തിൽ. അതുകൊണ്ടുതന്നെ കേരളത്തിൽ ജനിച്ചതിന് നമ്മൾ ഓരോരുത്തരും അഭിമാനിക്കേണ്ട തുണ്ട്. ഏകദേശം 183 രാജ്യങ്ങളിലാ ണെന്ന് തോന്നുന്നു ഇത് വന്ന് കഴിഞ്ഞത്.ഇത്രയും വലിയ അപകടകാരിയായ ഈ കൊറോണ വൈറസ് പരത്തുന്ന രോഗം തടയാൻ ഇതുവരെ ഒരു രാജ്യങ്ങളിലും മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇതിനെ ഒരു വലിയ ഗൗരവത്തിൽ എടുക്കേണ്ട വിഷയമാണല്ലോ. ഇതിനെ നമുക്ക് ചെയ്യാൻ പറ്റുന്നത് ഒന്നേയുള്ളൂ.ഈ വൈറസ് നശിച്ചു പോകുന്നത് വരെ നമ്മൾ വീട്ടിൽനിന്ന് കഴിയുന്നതും പുറത്തിറങ്ങാതെ നിൽക്കുക. ഈ അസുഖം ഉള്ള വരെ പോയി കാണാതിരിക്കുക അവരുമായി ഇടപഴകാതി രിക്കുക  അതിലുമുപരി പൊതുസ്ഥലങ്ങളിൽ ഇറങ്ങി നടക്കാതിരിക്കുക. അത്യാവശ്യമായി പുറത്തിറങ്ങേണ്ട വന്നാൽ  വന്നതിനുശേഷം കൈകൾ നന്നായി സാനിറ്റൈസ് അല്ലെങ്കിൽ ഹാന്റ് വാഷുകൾ അതുമല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് നല്ലോണം  കുറെനേരം കൈകഴുകുക. കഴിയുമെങ്കിൽ എങ്കിൽ സോപ്പിട്ട് കുളിച്ച് വീട്ടിൽ കയറുക  ഡ്രസ്സുകൾ എല്ലാം സോപ്പ് വെള്ളത്തിൽ നല്ലോണം വാഷ് ചെയ്യുക. ഈ രോഗം കുറെ മുമ്പുതന്നെ പക്ഷികളിലും മൃഗങ്ങളിലും ഒക്കെ കണ്ടിരുന്നു എന്ന് പറയുന്നത് കേട്ടു. ഒരുപക്ഷേ മൃഗങ്ങളിൽ നിന്നാവാം മനുഷ്യരിലേക്ക് പകരുന്നത്. ഇത് ചൈന എന്ന രാജ്യത്ത് നിന്നാണ്  മനുഷ്യരിലേക്ക് തുടക്കംകുറിച്ചത് എന്നും കേൾക്കുന്നു. ഒരു ലക്ഷത്തിലേറെ ജനങ്ങൾ ഇതുമൂലം മരിച്ചു കഴിഞ്ഞു. ഇന്നത്തെ കണക്കു പ്രകാരം ഏകദേശം 18 ലക്ഷത്തോളം ജനങ്ങൾ രോഗംബാധിച്ച വരും ഉണ്ട്.ഈ രോഗം വന്ന് കഴിഞ്ഞാൽ  സ്വന്തം കൂടപ്പിറപ്പുകളെ പോലും ഒന്ന് കാണാൻ പറ്റില്ല. അവരുടെ അടുത്ത് ഒന്ന്  സന്ദർശിക്കാൻ ഒരു നോക്ക്  കാണാൻ പോലും പറ്റില്ല. എന്ത് ദയനീയമാണ് അവസ്ഥ. അതുകൊണ്ടുതന്നെ ഞാനും എൻറെ കുടുംബവും ഒരിക്കലും ഇത് ക്ഷണിച്ചു വരുത്താൻ വേണ്ടി പുറത്തു പോവുകയോ സർക്കാരും ആരോഗ്യ പ്രവർത്തകരും പോലീസുകാരും പറയുന്നത്  അനുസരിക്കാതിരിക്കുകയും ചെയ്യില്ല. അതുപോലെ എന്റെ എല്ലാ കൂട്ടുകാരുംസർക്കാരും ആരോഗ്യ പ്രവർത്തകരും പോലീസുകാരും പറയുന്നത് അനുസരിക്കുക. അവർ നമുക്ക് വേണ്ടിയാണ്  ഈ കഷ്ടപ്പാടുകൾ എല്ലാം സഹിച്ച് ജീവൻ തന്നെ പണയം വെച്ച് പൊതുപ്രവർത്തനങ്ങളിൽ ഇറങ്ങിത്തിരിക്കുന്നത്. അത് നമ്മൾ മനസ്സിലാക്കേണ്ടത് അല്ലേ. ഈശ്വരാ ഇനി ഒരാൾക്കും ഈ ഗതി വരുത്തരുതേ. കൊറോണ വൈറസ് എത്രയും പെട്ടെന്ന് ഈ ഭൂമുഖത്ത് തന്നെ ഇല്ലാതെ ആവട്ടെ എന്ന് എല്ലാ മനുഷ്യർക്കും വേണ്ടി ഈ ലോകത്തിലെ എല്ലാ മനുഷ്യർക്കും വേണ്ടി  പ്രാർത്ഥിക്കുന്നു. അത്രേ എനിക്ക് ചെയ്യാൻ കഴിയുകയുള്ളൂ. ഇത്രയും പറഞ്ഞു കൊണ്ട് ഞാൻ ചുരുക്കുന്ന‍ു.
അഞ്ജിമ.കെ
5 ബി ജി.യ‍ു.പി.എസ് പത്തപ്പിരിയം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം