ജി.യു.പി.എസ്. പത്തപ്പിരിയം/അക്ഷരവൃക്ഷം/പ്രക‍ൃതിയ‍ുടെ വിളയാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രക‍ൃതിയ‍ുടെ വിളയാട്ടം
   "താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താനനുഭവിച്ചീടു കെന്നേ വരൂ " എന്ന കവി വാക്യം അന്വർത്ഥമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഓരോ നിമിഷവും നാമിന്ന് കഴിഞ്ഞുകൂടുന്നത്. അഹങ്കാരത്താൽ അന്ധനായും ആർത്തി മൂത്ത കരങ്ങളാൽ ഞെരിഞ്ഞമർന്നും ശ്വാസം കിട്ടാതെ പിടയുകയാണ് നമ്മുടെ ഈ കൊച്ചു ഭൂമി.
           " കടുവക്കൂട്ടിൽ തലയിടുക" എന്നു പറഞ്ഞ പോലെ നമ്മുടെ ഓരോരുത്തരുടേയും സ്വാർത്ഥതയുടെ ഫലമായി ഒന്നിനു മീതെ ഒന്നായി ദുരന്തങ്ങൾ വിട്ടുമാറാതെ നമ്മെ പിന്തുടർന്നു കൊണ്ടേയിരിക്കുകയാണ്. പേമാരിയായും, പ്രളയമായും ഇപ്പോഴിതാ മഹാ മാരിയായും സംഹാര താണ്ഡവമാടിത്തിമിർക്കുകയാണ് ഭൂമി. അറിഞ്ഞോ അല്ലാതെയോ അതിന്റെ വിപത്തും പേറി ജീവിക്കുകയാണ് സകല ജീവജാലങ്ങളും. ഈ നരാധമൻമാരുടെ നീചപ്രവൃത്തികൾക്ക് അറുതി വരുത്താൻ ഒരു രക്ഷാകവചം തീർത്തു കൊണ്ട് പല രൂപത്തിലും ഭാവത്തിലും ഒരു മുന്നറിയിപ്പായി പ്രകൃതി തന്നെ രംഗത്തെത്തിക്കഴിഞ്ഞു.
        പണ്ഡിതനെന്നോ, പാമരനെന്നോ, പാവപ്പെട്ടവനെന്നോ, പണക്കാരെന്നോ, വകഭേദം കാണിക്കാതെ പിഞ്ചു കുഞ്ഞു മുതൽ വൃദ്ധർ വരെ ഇതിന്റെ ഭവിഷ്യത്ത് അനുഭവിച്ചുകൊണ്ടേയിരിക്കുന്നു. ലോകമെമ്പാടുമുള്ള എല്ലാ ജീവജാലങ്ങളും നിശ്ശബ്ദരായി, നിസ്സഹായരായി, നിശ്ചലമായി വിറങ്ങലിച്ചു നിൽക്കാൻ നിമിഷങ്ങൾ തന്നെ വേണ്ടെന്നും, ഈ പ്രപഞ്ചശക്തിക്കു മുന്നിൽ നാം വെറും ശൂന്യരാണെന്നും പ്രകൃതി നമ്മെ ഓർമ്മപ്പെടുത്തുന്നു.അതു കൊണ്ട് ഈ തിരിച്ചറിവുകളെ ഉൾക്കൊണ്ട് നമുക്കൊന്നായ് നന്മയു।ടെ വിത്തുകൾ വിതച്ചു കൊണ്ട് മുന്നേറാം...
ദേവപ്രിയ.പി.കെ
7 എ ജി.യ‍ു.പി.എസ് പത്തപ്പിരിയം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം