ജി.യു.പി.എസ്. പത്തപ്പിരിയം/അക്ഷരവൃക്ഷം/നമ്മ‍ുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മ‍ുടെ പരിസ്ഥിതി

നാം നമുക്ക് ചുറ്റും കാണുന്നതെന്തോ അതാണ് നമ്മുടെ പരിസ്ഥിതി. അത് കരുതലോടെ വൃത്തിയായി സൂക്ഷിക്കേണ്ടതും നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഒട്ടേറെ മരങ്ങളാലും മലകളാലും ജലസ്രോതസ്സുകളാലും പരിസ്ഥിതി വളരെ സമ്പുഷ്ടമാണ്. വ്യത്യസ്ത ജീവജാലങ്ങൾ ഈ പരിസ്ഥിതിയെയും അതിലെ വിഭവങ്ങളെയും ആശ്രയിച്ചാണ് ജീവിക്കുന്നത്.

     വളരെ സുന്ദരവും മനോഹരവുമായ ഈ പ്രകൃതിയെ നശിപ്പിക്കാനാണ് ഇന്നത്തെ ജനത ശ്രമിക്കുന്നത്. എല്ലാ വർഷവും ജൂൺ 5ന് നാം പരിസ്ഥിതി ദിനം ആചാരിക്കിന്നുവെങ്കിലും ബാക്കി എല്ലാ ദിനങ്ങളിലും മനുഷ്യൻ പരിസ്ഥിതിയെ അതിക്രൂരമായി ചൂഷണം ചെയ്യുന്നു. നാം ഇന്ന് വികസനത്തിന്റെ പാതയിലാണ്, ആയതിനാൽ നാം പൂർണമായും നമുക്ക് ചുറ്റുമുള്ള പരിസ്ഥിതിയെ മറന്ന് പ്രവർത്തിക്കുന്നു. അനുദിനം വാഹനങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്, അതുപോലെ വ്യത്യസ്ത ഫാക്ടറികളും ഉയർന്നുവരുന്നു . വാഹനങ്ങളും ഫാക്ടറികളും പുറം തള്ളുന്ന പുക അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്നു.  അതുപോലെ പച്ചക്കറികളിലും മറ്റു വിളകളിലും തളിക്കുന്ന കീടനാശിനികൾ മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെടുത്തുകയും മണ്ണ് മലിനീകരണത്തിന് കാരണമാകുകയും ചെയ്യുന്നു. 
   നാം ചെയ്യുന്ന ഈ വികസനപ്രവർത്തനങ്ങൾ എല്ലാം നമ്മുടെ സ്വാർത്ഥതാല്പര്യങ്ങൾ സംതൃപ്തപ്പെടാൻ വേണ്ടിയാണ്. എന്നാൽ അത് പരിസ്ഥിതിയെ വളരെ ദോഷകരമായി ബാധിക്കുകയും അത് മനുഷ്യരാശിയുടെ നിലനിൽപ്പിനു തന്നെ ദോഷകരമായി പിന്നീട് മാറുന്നു. ആയതിനാൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ് എന്ന് സ്വയം മനസ്സിലാക്കി പരിസ്ഥിതി സംരക്ഷണത്തിൽ ഏർപ്പെടേണ്ടതാണ്. നമ്മുടെ പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്..
ഇർഷാദ് അഹമ്മദ് എം.പി
2 ബി ജി.യ‍ു.പി.എസ് പത്തപ്പിരിയം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം