കൊറോണ എന്ന മഹാമാരി
ഇന്ന് ലോകം നേരിടുന്ന ഒരു മഹാമാരിയാണ് കോവിഡ് -19. ഈ രോഗം അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും വ്യാപിച്ചിരിക്കുന്നു. കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്തത് ഡിസംബർ 31 ന് ചൈനയിലെ വുഹാനിൽ ആണ്. വൈറസിന്റെ രൂപം കൊണ്ടാണ് വൈറസിന് കൊറോണ എന്ന പേര് ലഭിച്ചത്. ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നിട്ടുണ്ട്. രോഗത്തെ കുറിച്ച് ആദ്യം വിവരം നൽകിയത് ചൈനീസ് ഡോക്ടറായിരുന്ന ലീ വെൻ ലിയാങ് ആണ്. ഇന്ത്യയിൽ ആദ്യം രോഗം കണ്ടെത്തിയത് കേരളത്തിൽ തൃശൂർ ജില്ലയിലാണ്. SARS Cov 2 എന്ന രോഗത്തിലേക്കാണ് ഇത് നയിക്കുന്നത്. കൊറോണയെ പ്രതിരോധിക്കാനുള്ള കേരള സർക്കാറിന്റെ കാമ്പയിനാണ് ബ്രേക്ക് ദ ചെയിൻ . കൊറോണക്കെതിരെയുള്ള വാക്സിൻ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ലോകമെങ്ങുമുള്ള ഗവേഷകർ.ഈ രോഗത്തെ കുുറിച്ചുള്ള ആശങ്കകൾ അകറ്റാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള കാൾസെന്ററാണ് 'ദിശ 1056’. ഈ രോഗത്തിന്റെ ലക്ഷണം പനി,ചുമ, ജലദോഷം, തലവേദന, ശ്വാസതടസ്സം എന്നിവയാണ്. രോഗത്തെ പ്രതിരോധിക്കാനായി പൊതുസ്ഥലത്ത് തുപ്പാതിരിക്കുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് പൊത്തുക, പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുക, കൈകൾ ഇടക്കിടെ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക എന്നീ കാര്യങ്ങൾ ചെയ്യേണ്ടതാണ്. ഒത്തു ചേർന്ന് ഒറ്റക്കെട്ടായി നേരിട്ടാൽ ഈ രോഗത്തെ നമുക്ക് തീർച്ചയായും പിടിച്ചു കെട്ടാം.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|