ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ ചതിയൻ ചെന്നായ

Schoolwiki സംരംഭത്തിൽ നിന്ന്
ചതിയൻ ചെന്നായ

കിരൻ ചെന്നായ ഒരു മരത്തിന് ചുവട്ടിലെത്തി . കീ -- കീ ... കീ.. എന്ന ശബ്ദം കേട്ട് കീരൻ മുകളിലേക്ക് നോക്കി.. കുട്ടിൽ നാലഞ്ച് കിളിക്കുഞ്ഞുങ്ങൾ. തള്ളക്കിളിയെ പരിസരത്ത് കാണുന്നില്ല .ഈ കുഞ്ഞു കിളികളേ കിട്ടിയിരുന്നെങ്കിൽ ഇന്നത്തെ കാര്യം കുശാൽ.. കീരൻ ആലോചിരിക്കുംബോഴാണ് അവിടേക്ക് ചിമ്പനാനയെത്തിയത്.
കീരന് പെട്ടെന്ന് ഒരു കൗശലം തോന്നി .അവൻ പറഞ്ഞു.. ചേട്ടനറിഞ്ഞാ ഇത്തവണ സിംഹ രാജാവിന്റെ മന്ത്രിയായി ഒരു ശക്തമായ മൃഗത്തെയാണ് തെരഞ്ഞെടുക്കാൻ പോകുന്നത് .ചിമ്പൻചേട്ടൻ അത് അറിഞ്ഞില്ലയോയെന്നു എനിക്ക് അറിയില്ല .. എന്തായാലും ചിമ്പൻചേട്ടന് അതിനുള്ള യോഗ്യതയുണ്ട്.ഈ മരം ചേട്ടനൊന്ന് കുലുകാൻ പറ്റുമോ? ചിമ്പൻചേട്ടന് ഞാൻ വിചാരിക്കുന്നത്ര ശക്തിയുണ്ടോ. എന്ന് പരിക്ഷിക്കാൻ വേണ്ടിയാണ് .. അപ്പോൾ ചിമ്പൻ ആന ആ മരത്തിലേക്ക് നോക്കി എന്നിട്ട് തൊട്ടടുത്ത് കണ്ട എറ്റവും ഉയരം മുള്ള മരം കുലുക്കാൻ തുടങ്ങി .അപ്പോൾ കീരൻ പറഞ്ഞു ആ മരമെല്ല ഞാൻ പറഞ്ഞത് . ഈ തടിച്ചമരം നീ കുലുക്കുമോ? നീ പറഞ്ഞ മരത്തിൽ ഒരു കിളിയുണ്ട് അത് ഞാൻ കുലുക്കി താഴെയിടണം അല്ലെ? എന്നിട്ട് നിനക്ക് അതിനെ തിന്നണം ദുഷ്ടാ. അതാണല്ലേ നിന്റെ ഉദ്ദേശം ? ചിബൻ ആന അത് പറഞ്ഞു കീരനെ തുമ്പിക്കെയിൽ തൂക്കിയെടുത്തു ഒരേറ്. പാവം കീരൻ ചെന്നായയെ ഒരിക്കലും ആ കാട്ടിൽ കണ്ടിട്ടേയില്ല

മുഹമ്മദ് മിൻഹാജ് ടി. സി
ജി. യു. പി. എസ് ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ