ആഹ്ലാദങ്ങളില്ല ആരവങ്ങളില്ല
എങ്ങും മരണത്തിൻ നിലവിളി മാത്രം
ജാതിയുമില്ല മതങ്ങളും ഇല്ല,ഇപ്പോൾ
മനുഷ്യനാണ് വലുതെന്ന്
പറയുന്നു ലോകം
ഹോ ,കൊറോണ
നീ എന്തിന് വന്നു
മനുഷ്യകുലത്തിന് ഭീഷണിയായി
എന്തിന് വേണ്ടി നീ ഇങ്ങനെ
സംഹാരതാ ണ്ഡവമാടുന്നു
നീ ആര്...? കാലന്റെ തോഴനോ...
ഓർക്കുക നീ... ഓർത്തുവെക്കുക
നീ..
നിന്നെ തളച്ചിടും കാലം വിദൂരമല്ല...
ഭൂമിയിലെ മാലാഖമാരും ഭൂമിയിലെ
ദൈവങ്ങളും
നിന്നെ തളച്ചിടും കാലം വിദൂരമല്ല.
(2)
ആർപ്പുവിളികളും ആരവങ്ങളും
എങ്ങും
പുഞ്ചിരി വിടരുന്ന കാലവും വിദൂരമല്ല
എങ്ങും പുഞ്ചിരി വിടരുന്ന കാലവും
വിദൂരമല്ല