ജി.യു.പി.എസ്. കൂട്ടിലങ്ങാടി/മുറിവേറ്റ വൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്


പറമ്പിലെ കോണിൽ വളരുന്നുണ്ടാ-
ചെടി തളിരിലകൾ നാമ്പിട്ടു
തണലാകാനായ് വളരുന്നു
അന്നാ മരച്ചുവട്ടിലിരുന്ന്
തണലിൽ തഴുകിയയാ കാറ്റിനെ
ഇന്നിവിടെ ഞാൻ ഓർക്കുന്നു.
കേൾക്കുന്നൊരിരമ്പൻ ശബ്ദം
കാതോർത്തീടുമെൻ ചെവികൾ
കണ്ടു ഞാനാ പറമ്പിൻ കോണിൽ
കഴുത്തറുത്തു വീണാ വൃക്ഷം
കേൾക്കുന്നു പൊട്ടിച്ചിരി-
കൾ പുതുതലമുറതൻ
അന്നേരം വീശിയ കാറ്റിൽ പറന്നു
മുറിവേറ്റ വൃക്ഷത്തിൻ
രക്ത ഗന്ധം ....................


തയ്യാറാക്കിയത് നെദ മെഹറിൻ (7ബി)