ജി.യു.പി.എസ്. കൂട്ടിലങ്ങാടി/ക്ലബ്ബുകൾ/സയൻസ് ക്ലബ്
ശാസ്ത്രക്ലബിൻ്റെ പ്രവർത്തനങ്ങൾ വളരെ മികച്ചതാണ്. നിത്യജീവിതത്തിൻ്റെ ഭാഗമായ ശാസ്ത്രം, ജീവിത സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തിയും അത് കൗതുകകരമായി അവതരിപ്പിച്ചും കുട്ടികൾക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാൻ എപ്പോഴും അവസരങ്ങൾ നൽകിയും ശാസ്ത്രവിഷയത്തിൻ്റെ മധുരം കുട്ടികളിലെത്തിക്കാൻ ശാസ്ത്രക്ലബ് എപ്പോഴും സ്കൂളിലെ കുട്ടികളോടൊപ്പം ഉണ്ടായിരുന്നു. ശാസ്ത്രവിഷയപഠനം ജീവിതം തന്നെയാണ് എന്ന തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്. മങ്കട സബ്ജില്ലാ ശാസ്ത്രമേളയിൽ യു.പി വിഭാഗങ്ങളിൽ എല്ലാ വർഷവും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിക്കാറുണ്ട്. മുൻ പ്രധാനാധ്യപകൻ ശ്രീ. പി കുഞ്ഞിമുഹമ്മദും, പൂർവ അധ്യാപകൻ വി അബ്ദുൽ നാസറും ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾക്ക് സജീവമായ പിന്തുണ നൽകി വരുന്നു.
ക്രിയേറ്റീവ് കോർണർ ഉപയോഗപ്പെടുത്തി ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിങ്,എൽ ഇ ഡി ബൾബ് നിർമ്മാണം,ഭക്ഷ്യമേള തുടങ്ങിയവയെല്ലാം ക്ലബിന് കീഴിൽ സംഘടിപ്പിച്ചു.