ജി.യു.പി.എസ്. കടുങ്ങല്ലൂർ/എന്റെ ഗ്രാമം
കടുങ്ങല്ലൂർ

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ കുഴിമണ്ണ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കടുങ്ങല്ലൂർ
അരീക്കോട് നിന്നും 6 കിലോമീറ്റർ സഞ്ചരിച്ചാൽ കടുങ്ങല്ലൂർ എത്തിച്ചേരാം.ഇവിടെ നിന്നും പടി
ഞ്ഞാറോട്ട് സഞ്ചരിച്ചാൽ കൊണ്ടോട്ടിയിൽ എത്താം.ഇവിടെയാണ് നമ്മുടെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
കുന്നും പുഴയും തോടും വയലുകളുമുള്ള മനോഹരമായ ഗ്രാമമാണ്. കടുങ്ങല്ലൂർ. കൃഷി ചെയ്യാൻ അനുയോജ്യമായ മണ്ണും ജലവും സുലഭമാണ്.നിരവധി ആളുകൾ കൃഷി ചെയ്തു ജീവിക്കുന്നുണ്ട്.ഗ്രാമ മധ്യത്തിലൂടെ കടന്നുപോകുന്ന വീതിയേറിയ വലിയ തോട് ഇവിടുത്തുകാർക്ക് ഏറെ പ്രധാനപ്പെട്ടതാണ്. തോടിന്റെ ഇരു കരങ്ങളിലും നെല്ല്, കവുങ്ങ്, വാഴ, പയർ വർഗ്ഗങ്ങൾ തുടങ്ങിയ കൃഷികൾ ചെയ്തുവരുന്നു. കുന്നിൻ മുകളിൽ കശുവണ്ടി, വാഴ, കിഴങ്ങു വർഗ്ഗങ്ങൾ തുടങ്ങിയ കൃഷികളും ചെയ്തുവരുന്നു.
പൊതുസ്ഥാപനങ്ങൾ
- ജി. യു. പി. എസ്. കടുങ്ങല്ലൂർ
- അങ്കണവാടി കടുങ്ങല്ലൂർ
- പോസ്റ്റ് ഓഫീസ് കടുങ്ങല്ലൂർ
- ആരോഗ്യകേന്ദ്രം കടുങ്ങല്ലൂർ
ആരാധനാലയങ്ങൾ

- ശ്രീ ശങ്കരനാരായണ ക്ഷേത്രം
- കടുങ്ങല്ലൂർ ജുമാ മസ്ജിദ്