ഒരിക്കലും തിരിച്ചു വരാത്തൊരു
പിന്നിട്ട ദിനങ്ങളേ ...
ഇന്ന് ഞാൻ നിങ്ങളെ
യോർത്തിടുന്നു ....
മറക്കുവാനാവാത്തോരോരോ
കാര്യങ്ങൾ ...
ചിരിച്ചതും കരഞ്ഞതും
ദുഃഖ സന്തോഷങ്ങളും ...
ചെയ്തു പോയ കാര്യങ്ങൾ
വീണ്ടെടുക്കാനാവുമോ...
ചെയ്യാത്ത കാര്യങ്ങൾ
ചെയ്യാനുമാവുമോ ...
അസ്തമിച്ച സൂര്യൻ
ഇന്നും ഉദിക്കും പോൽ ...
കൊഴിഞ്ഞു പോയ ദിവസങ്ങൾ
ഇന്നും തിരിച്ചു വരുമോ ...