ജി.യു.പി.എസ്. അയലൂർ/അക്ഷരവൃക്ഷം/ലോക്ഡൗൺ അനുസരിക്കാത്ത കു‍ഞ്ഞുറുമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ഡൗൺ അനുസരിക്കാത്ത കു‍ഞ്ഞുറുമ്പ്

ഒരിടത്ത് ഒരു ഉറുമ്പമ്മയും ഉറുമ്പച്ഛനും സന്തോഷമായി താമസിച്ചിരുന്നു.അങ്ങനെയിരിക്കെ അവർക്ക് ഒരു കുഞ്ഞുറുമ്പ് ജനിച്ചു.കുറച്ചുനാൾ കഴിഞ്ഞപ്പോഴേക്കും അമ്മയുറുമ്പ് മരിച്ചുപോയി....പിന്നീടങ്ങോട്ട് ആ കുഞ്ഞുറമ്പിനെ നോക്കിയതും വളർത്തിയതും എല്ലാം ഉറുമ്പച്ഛനായിരുന്നു. അമ്മയില്ലാത്ത വിഷമം അവൾ അറിയരുതല്ലോ...? അതുകൊണ്ട് അവൾ പറയുന്നതെല്ലാം ഉറുമ്പച്ഛൻ ചെയ്തുകൊടുക്കും.അതിനാൽ നല്ല പിടിവാശിക്കാരിയായി തന്നെയാണ് നമ്മുടെ കുഞ്ഞുറുമ്പ് വളർന്നത്.....

അപ്പോഴാണ് നാട്ടിൽ കോവിഡ് രോഗം പടർന്നതും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതും.പുറത്തേക്ക് പോകാൻ പാടില്ല എന്നൊന്നും പറഞ്ഞാൽ നമ്മുടെ കുഞ്ഞനുറുമ്പിന് മനസ്സിലാകില്ല."എനിക്കു വെറുതെ വീട്ടിലിരിക്കാൻ വയ്യേ.... വല്ലാതെ ബോറടിക്കുന്നേ....എനിക്കു പാർക്കിൽ പോണം....അച്ഛാ..."കു‍ഞ്ഞുറുമ്പ് ഒരേ വാശി....കരച്ചിൽ...അവസാനം കരച്ചിൽ സഹിക്കാതായപ്പോൾ അച്ഛൻ അടുത്തുള്ള പാർക്കിൽ കൊണ്ടുപോയി.പാ‍ർക്കിലൊക്കെ ധാരാളം ആളുകൾ വരുന്നതല്ലേ...വാദേശത്തുനിന്നു വന്ന അണ്ണാരക്കണ്ണനും കൂട്ടുകാരും അവിടെ കളിക്കാൻ വന്നിരുന്നു...ട്ടോ അവിടെ നിന്നും കുഞ്ഞുറുമ്പിൻെറയും അച്ചഛൻെറയും ശരീരത്തിലേക്ക് കൊറോണ വൈറസ് കടന്നുകൂടിയിരുന്നു......ഒരാഴ്ചക്കു ശേഷം ശ്വാസതടസ്സം വന്നതിനെ തുടർന്ന് രണ്ടുപേരും ആശുപത്രിയിലായി.....

കുറച്ചു നാളത്തെ ചികിത്സക്കുശേഷം കുഞ്ഞുറുമ്പിനു രോഗം മാറി.പക്ഷേ അവളുടെ അച്ചഛനെ രക്ഷിക്കാൻ ഡോക്ടർമാർക്കായില്ല...അവൾ ഈ ലോകത്ത് തനിച്ചായി......അവളുടെ പിടിവാശി കാരണം അവൾക്ക് അച്ഛനെ നഷ്‍ട്ടപെട്ടു....അത് ആലോചിച്ചപ്പോൾ അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല.

കൂട്ടുകാരേ,കുറെ ദിവസ‍ങ്ങളായല്ലോ നമ്മൾ വീട്ടിലിരിക്കാൻ തുടങ്ങിയിട്ട്.ഇങ്ങനെയിരിക്കുമ്പോൾ നമുക്ക് ബോറടിച്ചേക്കാം.....പുറത്ത് പോകാൻ തോന്നിയേക്കാം.....അതുകൊണ്ട് വലിയ പ്രയാസങ്ങൾ ഉണ്ടാകാം അതിനാൽ മന്ത്രിമാരും,പോലീസ്‍മാമൻമാരും ഒക്കെ പറയുന്നതനുസരിച്ച് വീട്ടിൽ തന്നെ ഇരിക്കാട്ടോ.....

മഹാലക്ഷ്മി ഉമേഷ്
1 B ജി.യു.പി.എസ്. അയലൂർ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ