പുഴ മെലിഞ്ഞൂ.. ചെടി കരഞ്ഞൂ
മണ്ണുണർന്നു.. പൊടി പറന്നു
വേനലൊഴിവെത്ര വെക്കം വന്നൂ
മാരിയോ എത്ര വെക്കം പോയി
നിളയുടെ കണ്ണീർ കൊണ്ടലായി
ജലമോ എത്ര ഒഴിഞ്ഞു പോയി
ചെറു ചെടികൾ തൻ കണ്ണീരൊഴുക്കി
ചെറു മരങ്ങൾ തൻ ഇലകൾ പൊഴിച്ചു
ഭാരതപ്പുഴയുടെ തീരത്ത് മണ്ണുണർന്നൂ
പൊള്ളുന്ന ചൂടുള്ള മണ്ണുണർന്നൂ
പുഴ തൻ കരയിലെ പൊടി പറന്നൂ
കാറ്റേറ്റു പാറുന്ന പൊടി പറന്നൂ
കേരളം ചൂടിനാൽ വെന്തിടുന്നൂ
ഭൂമി സൂര്യൻെറ വെയിലേറ്റു
വാടിടുന്നു