ജി.യു.പി.എസ്.നരിപ്പറമ്പ്/അക്ഷരവൃക്ഷം/ഒരുമിക്കാം... കൈകോർക്കാം...

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമിക്കാം... കൈകോർക്കാം...

പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ പ്രധാന ആവശ്യമായി തീർന്നിരിക്കുന്ന കാലമാണിത്. പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. അമ്മയായ പ്രകൃതിയെ നാം ദിനംപ്രതി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ അനാവശ്യ പ്രവർത്തികൾ മൂലം നമ്മുടെ പരിസ്ഥിതി ദിനംപ്രതി നശിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യൻ പുറന്തള്ളുന്ന മാലിന്യം പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു. കേരളത്തിലങ്ങോളമിങ്ങോളം പുറന്തള്ളുന്ന മാലിന്യകൂമ്പാരങ്ങളിൽ നിന്നും ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന പകർച്ചവ്യാധികൾ ഒളിഞ്ഞിരിപ്പുണ്ട്. ഇങ്ങനെ ജീവൻ വരെ അപകടമായി തീരുന്ന പകർച്ചവ്യാധികളെ ഇല്ലാതാക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണ്. വിവിധതരം മലിനീകരണത്തിലൂടെ നമ്മുടെ ഈ ലോകം ഓരോ ദിവസവും നാശത്തിലേക്ക് വഴുതിവീഴുകയാണ്. ഇത്തരം മലിനീകരണത്തിൽ നിന്നും പകർച്ചവ്യാധികളുടെ കൊടും തീക്ഷ്ണതയിൽ നിന്നും നമ്മുക്ക് നമ്മുടെ ലോകത്തെ കരക്കേറ്റെണ്ടതുണ്ട്. അതിനായി ഒരുമിക്കാം കൈകോർക്കാം നല്ലൊരു നാളെക്കായി...

ആദിത്യൻ MT
5 E ജി.യു.പി.എസ്.നരിപ്പറമ്പ്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം